Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടച്ചുപൂട്ടൽ,...

അടച്ചുപൂട്ടൽ, തൊഴിലില്ലായ്​മ, കടലാക്രമണം: തീര​േ​ദശം പട്ടിണിയിലേക്ക്​

text_fields
bookmark_border
കെ.എസ്​. ശ്രീജിത്ത്​ ലോക്​​ഡൗണിൽ മത്സ്യമേഖലക്ക്​ 3481 കോടിയുടെ നഷ്​ടം തിരുവനന്തപുരം: നിർബന്ധിത അടച്ചുപൂട്ടലിനും തൊഴിലില്ലായ്​​മക്കും ഒപ്പം രൂക്ഷമായ കടലാക്രമണവും കൂടി ആയതോടെ സംസ്ഥാനത്തെ തീരപ്രദേശം പട്ടിണിയിലേക്ക്. ​കോവിഡ്​ വ്യാപനം ശക്തമായതി​നെ തുടർന്നാണ്​ തീരപ്രദേശങ്ങളിൽ ലോക്​​ഡൗൺ ഏർപ്പെടുത്തിയത്​. മത്സ്യബന്ധനവും വിപണനവും തടഞ്ഞു​. സൗജന്യ റേഷൻ വിതരണം ചെയ്യുന്നെന്ന്​ സർക്കാർ പറയു​േമ്പാഴും മത്സ്യത്തൊഴിലാളി സമൂഹം കടുത്ത പട്ടിണിയിലും​ കടക്കെണിയിലുമാണ്​. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യക്കൊയ്​ത്ത്​ നടക്കുന്നത്​ ട്രോളിങ്​​ നിരോധന കാലമായ​ ജൂൺ, ജൂലൈയിലാണ്​. പുതിയ എൻജിൻ, യാനങ്ങൾ, വലകൾ എന്നിവ വാങ്ങാനും അറ്റകുറ്റപ്പണി നടത്താനും ഒരു ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ്​ മാസങ്ങൾക്കുമു​​േമ്പ മുടക്കിയത്​. മത്സ്യഫെഡിലെ ധനസഹായത്തിലെ കുടുക്ക്​ കാരണം ഇടനിലക്കാർ വഴി വൻ പലിശക്കാണ്​ കടമെടുത്തിരിക്കുന്ന​െതന്ന്​​ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ ജാക്​സൺ പൊള്ളയിൽ 'മാധ്യമ'ത്തോട്​ പറഞ്ഞു. സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന്​ കൈയൊഴിയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനം ഉൾപ്പെടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലേക്ക്​ റവന്യൂ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്​. ബോട്ടുകൾ ഉൾപ്പെടെ തൊഴിൽ ഉപകരണങ്ങൾ കടലിലും തീരത്തും കിടന്നുനശിക്കു​േമ്പാൾ കണ്ടെയ്​ൻമൻെറ്​ സോണി​ൻെറ പേരിൽ വീടിനു വെളിയിൽ ഇറങ്ങാൻ ​േപാലും അനുവദിക്കുന്നില്ല. പകരം നടപടി ഫിഷറീസ്​ വകുപ്പ്​ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്​. ദുരന്ത നിവാരണ ഫണ്ടിൽനിന്ന്​ തുക അനുവദിക്കുന്നില്ല. സൗജന്യ റേഷൻ അല്ല പ്രത്യേക പാക്കേജാണ്​ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന​െതന്ന്​ നാഷനൽ ഫിഷ്​ വർക്കേഴ്​സ്​ ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്ററും പറഞ്ഞു.​ മാർച്ച്​, ഏപ്രിലിലെ ലോക്​​ഡൗണിൽ മത്സ്യബന്ധനം നിലച്ചപ്പോൾ മാത്രം കേരളത്തിൽ മത്സ്യമേഖലക്ക്​ 3481 കോടിയുടെ നഷ്​ടമാണ്​ സി.എം.എഫ്​.ആർ.​െഎ കണക്കാക്കിയത്​. വിദേശ കയറ്റുമതി ഒഴ​ിച്ചാൽ നഷ്​ടം 2690 കോടിയുടേതായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story