Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 5:28 AM IST Updated On
date_range 22 July 2020 5:28 AM ISTമാക്കുളം പാലം ഇന്ന് തുറക്കും
text_fieldsbookmark_border
മാക്കുളം പാലം ഇന്ന് തുറക്കും (ചിത്രം)പത്തനാപുരം: പുനർനിർമിച്ച മാക്കുളം പാലത്തിൻെറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പള്ളിമുക്ക് - മുക്കടവ് പാതയിൽ ഒരു കോടി മുപ്പത്തിയെട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് 1930ൽ പണിത പഴയപാലം കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയിലുള്ളതായിരുന്നു. വൈകീട്ട് നാലിന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിര്‍വഹിക്കും. പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത സോമരാജൻ അധ്യക്ഷതവഹിക്കും.വെർച്വൽ യോഗംപത്തനാപുരം: പ്രവാസി ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ വെർച്വൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദലി കുണ്ടയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആഷീര്‍ ബാവ അധ്യക്ഷതവഹിച്ചു. അബൂസിയർ പത്തനാപുരം, ഹനീഫ എന്നിവർ സംസാരിച്ചു.വിളക്കുടി ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണം ശക്തം(ചിത്രം)കുന്നിക്കോട്: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇതുവരെ പതിമൂന്ന് കോവിഡ് പോസിറ്റിവ് കേസുകളാണുള്ളത്. ആറുപേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞദിവസം ഇളമ്പല്‍ എലിക്കോട് സ്വദേശിയായ മധ്യവയസകന് ഉറവിടം നിര്‍ണയിക്കാന്‍ കഴിയാത്ത രോഗബാധ ഉണ്ടായതാണ് ഒടുവിലത്തേത്. പ്ലംബിങ് ജോലിയുമായി ബന്ധപ്പെട്ട് ഇയാള്‍ നിരവധി സ്ഥലങ്ങളില്‍ പോയിട്ടുള്ളതായാണ് വിവരം. മത്സ്യവ്യാപാര സ്ഥാപനത്തിലെ ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെയ്ൻമൻെറ് മേഖലയാക്കിയത്. കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും മൂന്ന് പാരാമെഡിക്കൽ ജീവനക്കാരും നിലവില്‍ നീരിക്ഷണത്തിലാണ്. രോഗികളുടെ സാന്നിധ്യമുണ്ടായ സ്ഥലങ്ങളെല്ലാം അണുമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കുന്നിക്കോട്, ഇളമ്പൽ, കാര്യറ അടക്കമുള്ള പഞ്ചായത്തിലെ പ്രധാന ടൗണുകളെല്ലാം നിശ്ചലമാണ്. പഞ്ചായത്തിൻെറ നേതൃത്വത്തിൽ മുഴുവൻ വാർഡിലും അനൗണ്‍സ്മൻെറുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വിളക്കുടിയില്‍ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാനകേന്ദ്രങ്ങളായ കുന്നിക്കോടും കാര്യറയും വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ അണുമുക്തമാക്കി. ആരോഗ്യവകുപ്പിൻെറയും പഞ്ചായത്തിൻെറയും മേല്‍നോട്ടത്തില്‍ ക്ലോറിനേഷനാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story