Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഗതാഗത സെക്രട്ടറിയുടെ...

'ഗതാഗത സെക്രട്ടറിയുടെ പരാമർശം: പ്രതിഷേധവുമായി സെ​ക്ര​േട്ടറിയറ്റ്​ ജീവനക്കാർ

text_fields
bookmark_border
തിരുവനന്തപുരം: ഗതാഗത സെ​ക്രട്ടറി കെ.ആർ. ജ്യോതി ലാലിനെതിരെ സെക്ര​േട്ടറിയറ്റ്​ സ്​റ്റാഫ്​ ​അസോസിയേഷൻ. സർക്കാർ ജീവനക്കാരെക്കുറിച്ചുള്ള ഗതാഗത സെക്രട്ടറിയുടെ നിലപാട് പദവിക്ക് യോജിക്കുന്നതല്ലെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്​ടിക്കുന്ന സെക്രട്ടറിയെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് ജീവനക്കാർ കാര്യശേഷിയില്ലാത്തവരാണെന്നും വൻകിട പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള കാര്യക്ഷമതയില്ലെന്നുമുള്ള പരാമർശം അനുചിതവും അനവസരത്തിലുള്ളതുമാണ്​. തൊഴിലാളികളോടും ജീവനക്കാരോടും പ്രതിബദ്ധതയുള്ള ഇടതു സർക്കാറി​ൻെറ നയങ്ങളുടെ ഭാഗമായുള്ള പരാമർശങ്ങൾ മാത്രമേ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടുള്ളൂവെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. ബിജുവും പ്രസിഡൻറ് ​പി. പ്രദീപ് കുമാറും വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story