Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTഭർത്താവിെൻറ വെട്ടേറ്റ് ഭാര്യക്ക് പരിക്ക്: ഭർത്താവ് റിമാൻഡിൽ
text_fieldsbookmark_border
ഭർത്താവിൻെറ വെട്ടേറ്റ് ഭാര്യക്ക് പരിക്ക്: ഭർത്താവ് റിമാൻഡിൽ കല്ലമ്പലം: ഭർത്താവിൻെറ വെട്ടുകൊണ്ട് ഭാര്യക്ക് പരിക്കേറ്റു; ഭർത്താവിനെ നാട്ടുകാർ പിടിച്ചുകെട്ടി പൊലീസിലേൽപിച്ചു. പൊലീസ് കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാങ്ങോട് ഭരതന്നൂർ പാകിസ്താൻമുക്ക് പി.വി ഹൗസിൽ യൂസഫ് കുഞ്ഞ് (48) ആണ് റിമാൻഡിലായത്. ഇയാൾ ഭാര്യ നസീമയും മക്കളുമായി പുതുശ്ശേരിമുക്ക് അജ്മൽ കോട്ടേജിൽ വാടകക്കാണ് താമസം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ അമിതമായി മദ്യപിച്ച് വീട്ടിലെത്തിയെ യൂസഫ്കുഞ്ഞ് അകാരണമായി ഭാര്യയോട് വഴക്കിടുകയും കത്തിയെടുത്ത് കഴുത്തിനുനേരെ വീശുകയുമായിരുന്നു. കത്തി തടഞ്ഞ നസീമയുടെ വിരലുകൾ അറ്റുപോയി. തുടർന്നുള്ള ആക്രമണത്തിൽ ദേഹമാസകലം മുറിവേറ്റു. ഇവരുടെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാർ യൂസഫ് കുഞ്ഞിനെ പിടിച്ചുകെട്ടി കല്ലമ്പലം പൊലീസിലേൽപിച്ചു. പരിക്കേറ്റ നസീമയെ നെടുമങ്ങാട് താലൂക്കാശൂപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം സി.ഐ ഫിറോസിൻെറ നേതൃത്വത്തിൽ എസ്.ഐ ഗംഗാ പ്രസാദും മൂന്ന് പൊലീസുകാരുമടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story