Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസബർമതി കെയർഹോമിൽ...

സബർമതി കെയർഹോമിൽ പിതൃതർപ്പണം

text_fields
bookmark_border
(ചിത്രം) ഓച്ചിറ: സബർമതി കെയർ ഹോം അങ്കണത്തിൽ പിതൃതർപ്പണം നടത്തി. അന്തേവാസികൾ പിതൃക്കളെ സ്മരിക്കുകയും ആത്മാവി​ൻെറ നിത്യശാന്തിക്കായി പ്രാർഥിക്കുകയും ചെയ്തു. ഹരിഹരയ്യർ സ്വാമി നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബാബു, രവി, സബർമതി സെക്രട്ടറി എം.കെ. ബിജു മുഹമ്മദ് എന്നിവർ പങ്കെടുത്തു. എൽ.എം.എസ് ആശുപത്രി തുറന്നു കുണ്ടറ: രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് അടച്ച കുണ്ടറ എൽ.എം.എസ്​ ആശുപത്രി പ്രവർത്തനമാരംഭിച്ചു. മുഴുവൻ ജീവനക്കാരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയതിനെ തുടർന്നാണ് ആശുപത്രി തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയത്. പ്രാഥമിക പരിചരണകേന്ദ്രം ഇന്ന് തുറക്കും കണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്തിൻെറ നേതൃത്വത്തിൽ സജ്ജീകരിച്ച കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രം ചൊവ്വാഴ്​ച തുറക്കും. ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ 100 കിടക്കകളും അനുബന്ധ സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രസിഡൻറ് ജലജ ഗോപൻ അറിയിച്ചു. അജയപ്രസാദ് രക്തസാക്ഷി ദിനാചരണം ഓച്ചിറ: എസ്.എഫ്.ഐ നേതാവായിരുന്ന അജയപ്രസാദിൻെറ പതിമൂന്നാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ക്ലാപ്പനയിലെ സ്മാരകത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പുഷ്പചക്രം അർപ്പിച്ചു. ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.എൻ. വിജയകൃഷ്ണൻ, കുഞ്ഞിചന്തു എന്നിവർ പങ്കെടുത്തു. 'തീരദേശവാസികൾക്ക് റേഷനും പലവ്യഞ്​ജന കിറ്റും നൽകണ​ം' കൊല്ലം: മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടാതെ മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ സംരക്ഷിക്കാൻ സാമ്പത്തികപാക്കേജും ഒരു മാസത്തേക്കുള്ള സൗജന്യറേഷനും പലവ്യഞ്​ജന കിറ്റും നൽകാൻ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി ജി. ലീലാകൃഷ്ണനും ജില്ല പ്രസിഡൻറ് ബിജു ലൂക്കോസും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story