Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിശോധനയുടെ എണ്ണം...

പരിശോധനയുടെ എണ്ണം കൂട്ടി

text_fields
bookmark_border
ആറ്റിങ്ങല്‍: രോഗവ്യാപനം രൂക്ഷമായ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ . തീരമേഖലയില്‍ ഏഴുപേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. പെരുമാതുറയില്‍ ഒരാള്‍ക്കും അഞ്ചുതെങ്ങില്‍ ആറുപേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ആൻറിജന്‍ ടെസ്​റ്റിന് പുറമെ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റും നടത്തുന്നു. അഞ്ചുതെങ്ങില്‍ ശനിയാഴ്​ച 46 പേരെ പരിശോധിച്ചതില്‍ ആറുപേര്‍ക്കും പെരുമാതുറയില്‍ 36 പേരെ പരിശോധിച്ചതില്‍ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി. ആൻറിജന്‍ ടെസ്​റ്റാണ് ഇവിടെ നടത്തിയത്. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ഒമ്പതുപേര്‍ക്ക് രോഗം കണ്ടെത്തിയ ഒമ്പതാം വാര്‍ഡിലെ ചമ്പാവുപള്ളി ഹാളില്‍ 50 പേര്‍ക്കും മുദാക്കലില്‍ 42 പേര്‍ക്കും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ 50 പേര്‍ക്കുവീതവും ശനിയാഴ്ച ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റും നടത്തി. ഇതി​ൻെറ ഫലം രണ്ടുദിവസത്തിനകം ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നടത്തിയ ഇടപെടലി​ൻെറ ഫലമായി കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിച്ചു. ഇതിലൂടെയാണ് പരിശോധനയുടെ എണ്ണം കൂട്ടിയത്. ഇത്തരത്തിലെത്തിയ പ്രത്യേക സംഘമാണ് അഞ്ചുതെങ്ങിലും പെരുമാതുറയിലും പരിശോധന നടത്തിയത്. 1239 പേരാണ് ശനിയാഴ്ച ചിറയിന്‍കീഴ് ബ്ലോക്ക് പരിധിയില്‍ നിരീക്ഷണത്തിലുള്ളത്. വക്കം - 72 കിഴുവിലം -101 മുദാക്കല്‍ -106 അഞ്ചുതെങ്ങ് -184 കടയ്ക്കാവൂര്‍ - 140 ചിറയിന്‍കീഴ് - 636 എന്നിവരുള്‍പ്പെടെയാണ്. 412 പേര്‍ വിദേശത്തുനിന്ന് വന്നവരും 827 പേര്‍ ഇതര സംസ്ഥാനത്തുനിന്ന് വന്നവരും സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. 1075 പേര്‍ ഹോം ക്വാറൻറീനിലും 58 പേര്‍ ഇന്‍സ്​റ്റിറ്റ്യൂഷനിലും 106 പേര്‍ ഹോസ്പിറ്റല്‍ ഐസൊലേഷനിലുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story