Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഞ്ചേരിയിൽ പ്ലാസ്​മ...

മഞ്ചേരിയിൽ പ്ലാസ്​മ ബാങ്ക്​ തുടങ്ങി

text_fields
bookmark_border
*വേണ്ടത്​ രണ്ടുപേർക്ക്​, നൽകാനെത്തിയത്​ 22 പേർ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് രോഗാണുവിനെ ചെറുക്കാനുള്ള ആൻറിബോഡി കോവിഡ് ഭേദമായവരുടെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിച്ചെടുത്ത് ലഭ്യമാക്കുകയാണ് ബാങ്ക് ചെയ്യുക. ഇത് കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിക്കും. കോവിഡ് ബാധിച്ച് അതി ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേര്‍ കൂടി മ​ഞ്ചേരിയിൽ പ്ലാസ്മ തെറപ്പിയിലൂടെ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. അവര്‍ക്ക് പ്ലാസ്മ നല്‍കാൻ കോവിഡ് രോഗമുക്തരായ 22 പേരാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയത്. ഇതുവരെ 50 ഒാളം രോഗമുക്തരാണ് പ്ലാസ്മ നല്‍കിയത്. ഇനിയും 200 ഒാളം പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്‍നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയിരുന്നു. തൃശൂരിൽ അത്യാസന്ന നിലയിലുള്ള കോവിഡ്​ രോഗിയെ പ്ലാസ്​മ ചികിത്സക്ക്​ വിധേയമാക്കിയതിലൂടെ നെഗറ്റിവായി.
Show Full Article
TAGS:
Next Story