Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരാതി പരിഹാര അദാലത്:...

പരാതി പരിഹാര അദാലത്: അഞ്ച് പരാതികള്‍ തീര്‍പ്പാക്കി

text_fields
bookmark_border
(ചിത്രം) കരുനാഗപ്പള്ളി: വിഡിയോ കോണ്‍ഫറന്‍സ് വഴി കരുനാഗപ്പള്ളി താലൂക്കില്‍ പരാതി പരിഹാര അദാലത് സംഘടിപ്പിച്ചു. 32 പരാതികളില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. മറ്റ് മുന്‍ഗണനേതര ക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന ക്രമത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു തീര്‍പ്പാക്കിയ അഞ്ചും. വില്ലേജ്-താലൂക്ക് തലങ്ങളില്‍ തീര്‍പ്പാക്കാത്ത പരാതികളും അപേക്ഷകളുമാണ് അദാലത്തില്‍ പരിഗണിച്ചത്. ഇവയില്‍ അടിയന്തരമായി നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് 19 ​ൻെറ പാശ്ചാത്തലത്തില്‍ സമൂഹവ്യാപന സാധ്യത പരിഗണിച്ചാണ് അക്ഷയകേന്ദ്രങ്ങള്‍ വഴി വിഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്​ സംഘടിപ്പിച്ചത്. നൂറുശതമാനം മാർക്കിൻെറ തിളക്കവുമായി കൃഷ്ണപ്രിയ (ചിത്രം) അഞ്ചാലുംമൂട്: കൊല്ലം ഗവ. മോഡൽ ഹൈസ്കൂളിൽനിന്ന് ഹ്യുമാനിറ്റീസിൽ 1200ൽ 1200 മാർക്ക് മാർക്ക് നേടി ഡി.ജെ. കൃഷ്ണപ്രിയ. കടവൂർ തിരുവാതിരയിൽ കൃഷി വകുപ്പിൽനിന്ന്​ വിരമിച്ച ബി. ദേവലാലിൻെറയും കരിക്കോട് ശിവറാം എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപിക ജയലക്ഷ്മിയുടെയും മകളാണ്. ക്ലാപ്പന കണ്ടെയ്​ൻമൻെറ് സോണാക്കിയ നടപടി പിൻവലിക്കണം -പ്രസിഡൻറ് ഓച്ചിറ: കാരണമില്ലാതെ ക്ലാപ്പന പഞ്ചായത്തിനെ കണ്ടെയ്ൻമൻെറ് സോണാക്കിയ നടപടി പിൻവലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവ് കേസ് ഒന്നുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത പഞ്ചായത്തിലെ 15 വാർഡും കണ്ടെയ്​ൻമൻെറ് സോണാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതോടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടപ്പിക്കുകയും ഗ്രാമീണറോഡുകൾ വഴിയുള്ള ഗതാഗതം തടയുകയുമാണ്. ശനിയാഴ്ച എം.എൽ.എ വിളിച്ചുചേർത്ത താലൂക്കുതല കോവിഡ് പ്രതിരോധയോഗത്തിൽ പഞ്ചായത്തിൻെറ പ്രതിഷേധം അറിയിച്ചതായി എസ്.എം. ഇക്ബാൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story