Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോളിടെക്​നിക്​...

പോളിടെക്​നിക്​ ​പ്രിൻസിപ്പൽ നിയമനത്തിന്​ പിഎച്ച്​​.ഡി ​േയാഗ്യത ഒഴിവാക്കി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്​ഡഡ്​ ​പോളിടെക്​നിക്​ കോളജ്​ പ്രിൻസിപ്പൽ തസ്​തികയിൽ നിയമനത്തിന്​ പിഎച്ച്​​.ഡി യോഗ്യത ഒഴിവാക്കി. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ ഉത്തരവ്​. 2010ലെ എ.​െഎ.സി.ടി.ഇ ​െറഗുലേഷൻ പ്രകാരം പോളിടെക്​നിക്​ പ്രിൻസിപ്പൽ നിയമനത്തിന്​ പിഎച്ച്​​.ഡി നിർബന്ധ യോഗ്യതയായി നിശ്ചയിച്ചിരുന്നു. 2014ൽ എ.​െഎ.സി.ടി.ഇ സ്​കീം നടപ്പാക്കി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ പ്രിൻസിപ്പൽ നിയമനത്തിന്​ പിഎച്ച്​​.ഡി നിർബന്ധ യോഗ്യതയായി നിശ്ചയിക്കുകയും ചെയ്​തിരുന്നു. എന്നാൽ 2016ലെ എ.​െഎ.സി.ടി.ഇ ​െറഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന്​ പിഎച്ച്​​.ഡി നിർബന്ധ യോഗ്യതയല്ലാതായി മാറി. സംസ്ഥാനത്തെ പോളിടെക്​നിക്കുകളിൽ ഇതുവരെ 2016ലെ ​െറഗുലേഷൻ നടപ്പാക്കിയിട്ടില്ല. ഇതിനിടെ പിഎച്ച്​​.ഡി ഉള്ള അധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിക്കാത്തതിനെതിരെ ഏതാനും പേർ കേരള അഡ്​മിനിസ്​ട്രേറ്റിവ്​ ​ൈട്രബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ വിധി വന്നിട്ടില്ല. ഇതിനിടെയാണ്​ 2016ലെ ​െറഗുലേഷനിലെ വ്യവസ്ഥകളും സുപ്രീംകോടതി വിധിയും ചൂണ്ടിക്കാട്ടി പിഎച്ച്​​.ഡി യോഗ്യത ഒഴിവാക്കി ഉത്തരവ്​ ഇറക്കിയത്​. യോഗ്യത സംബന്ധിച്ച പ്രത്യേക ചട്ടങ്ങൾ രൂപവത്​കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രിൻസിപ്പൽ തസ്​തികയിൽ നിയമനത്തിന്​ തടസ്സം നേരിടു​ന്നുവെന്നാണ്​ കാരണം പറയുന്നത്​. പ്രത്യേക ചട്ടം നിലവിൽ വരുന്നത്​ വരെയാകും ഉത്തരവിന്​ പ്രാബല്യമുണ്ടാകുക. എന്നാൽ പിഎച്ച്​​.ഡി യോഗ്യതയില്ലാത്ത 20ഒാളം അധ്യാപകർക്ക്​ അനധികൃതമായി പ്രിൻസിപ്പൽമാരായി പ്രമോഷൻ നൽകാനാണ്​ സർക്കാറി​ൻെറ തിരക്കിട്ടുള്ള ഉത്തരവെന്ന്​ പിഎച്ച്​​.ഡി ഉള്ള അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ്​ ഉത്തരവ്​. 2010​െല ​െറഗുലേഷൻ പ്രകാരം പിഎച്ച്​​.ഡി യോഗ്യതയുള്ളവരെ അടുത്ത മൂന്ന്​ വർഷത്തേക്ക്​ പ്രിൻസിപ്പൽമാരായി നിയമിക്കാമെന്ന്​ എ.​െഎ.സി.ടി.ഇ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പിഎച്ച്​​.ഡി യോഗ്യതയുള്ള അധ്യാപകർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story