Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീചിത്ര മെഡിക്കൽ...

ശ്രീചിത്ര മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുരോഗികൾക്ക് കോവിഡ്

text_fields
bookmark_border
തിരുവനന്തപുരം: സ്ഥിരീകരിച്ചു. എന്നാൽ, ആശങ്ക വേണ്ടന്ന് അധികൃതർ. കോവിഡ് നെഗറ്റീവായവർക്ക് മാത്രമാണ് ഇതര വിഭാഗങ്ങളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നതും. ചികിത്സ ആരംഭിക്കുന്നതിന് മുന്നോടിയായി നിരീക്ഷണ വാർഡിൽ കഴിഞ്ഞിരുന്ന രണ്ടുപേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ വന്ന 21 ആരോഗ്യ പ്രവർത്തകരെ 14 ദിവസത്തേക്ക് അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇവർക്ക് പുറമേ ഈ വാർഡിലുണ്ടായിരുന്ന ആറ് രോഗികളും നാല്​ കൂട്ടിരിപ്പുകാരും നിരീക്ഷണത്തിലാണ്. ഇതേ വാർഡിലെ മറ്റ് രോഗികളിൽ നടത്തിയ കോവിഡ് ഫലം നെഗറ്റീവാണെന്നും ആർക്കും ആശങ്ക വേണ്ടെന്നും ശ്രീചിത്ര അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story