Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർശന പരിശോധന...

കർശന പരിശോധന തുടരുന്നു

text_fields
bookmark_border
തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി കണ്ടയിൻമൻെറ് സോണുകളായി പ്രഖ്യാപിച്ച കടകംപള്ളി, പൗഡിക്കോണം, ഞാണ്ടൂർകോണം എന്നീ വാര്‍ഡുകളിലേക്ക് കടന്നുവരുന്ന വഴികളും ​െപാലീസ് ബാരിക്കേഡ് ​െവച്ച് അടച്ചു. പൗഡിക്കോണം സൊസൈറ്റി ജങ്​ഷന്‍, മങ്കാരം-ചിറ്റാഴ റോഡ്‌, വട്ടകരിക്കകം- ഞാണ്ടൂർകോണം മേലെമുക്ക്, വട്ടകരിക്കകം-കുറ്റ്യാനി റോഡ്‌, കേരളാദിത്യപുരം ജങ്​ഷന്‍, മീശമുക്ക്, പേട്ട കല്ലുംമൂട്, ഭഗത് സിങ്​ റോഡ്‌, വെൺപാലവട്ടം ജങ്​ഷന്‍, ലോര്‍ഡ്സ് ജങ്​ഷന്‍ ബൈപാസ്‌, ഇടത്തറപാലം എന്നിവിടങ്ങളാണ് പൂര്‍ണമായും അടച്ചത്. നഗരത്തിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവത്​കരിക്കുന്നതിനായി തലസ്ഥാനത്തെ വിവിധ ​െറസി.അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ​െപാലീസ് വെള്ളിയാഴ്​ച വെബിനാർ സംഘടിപ്പിച്ചു. എ.ഡി.ജി.പി ഡോ.ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. വിവിധ ​െറസി. അസോസിയേഷൻ ഭാരവാഹികളായ 500 ഓളം പ്രതിനിധികളും പങ്കെടുത്തു. വിലക്ക് ലംഘനം നടത്തിയ 45 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാർഗനിർ​േദശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 10 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 91 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story