Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്താംകോട്ടയിൽ...

ശാസ്താംകോട്ടയിൽ ദ്രുതപരിശോധന കിറ്റുകൾക്ക് കടുത്ത ക്ഷാമം

text_fields
bookmark_border
ശാസ്താംകോട്ട: കോവിഡ് വ്യാപനമുള്ള . താലൂക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി നൂറ് കണക്കിന് പേർ കോവിഡ് പരിശോധനക്കായി താലൂക്ക് ആശുപത്രിയിൽ രജിസ്​റ്റർ ചെയ്ത് കാത്തിരിക്കുകയാണ്​. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ 1389 ദ്രുത പരിശോധനകളാണ് ഇതിനകം നടത്തിയത്. ഒരാഴ്ചക്കകം നടത്തിയ പരിശോധനകളിലാണ് 50 ലധികം പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തി​ൻെറ തോത് അറിയുന്നതിലും രോഗബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതിനും ദ്രുതപരിശോധന സഹായിച്ചിരുന്നു​. ദ്രുത പരിശോധന കിറ്റുകൾ ലഭ്യമല്ലാതായത് ആശങ്ക ഉയർത്തുന്നതും ഈ സാഹചര്യത്തിലാണ്. കശുവണ്ടി തൊഴിലാളികൾക്ക് ബോണസ് അനുവദിക്കണം കൊല്ലം: കശുവണ്ടി തൊഴിലാളികൾക്ക് ഓണം ബോണസായി 11,000 രൂപ വീതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്​റ്റേറ്റ് കാഷ്യൂ വർക്കേഴ്സ്​ ഫെഡറേഷൻ കെ.ടി.യു.സി(ജെ) സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ വകുപ്പ് മന്ത്രിമാർക്കും ലേബർ കമീഷണർക്കും കത്ത് നൽകി. മാസശമ്പളക്കാരായ ജീവനക്കാർക്ക് കഴിഞ്ഞവർഷം നിശ്ചയിച്ച മൂന്ന് മാസവും പന്ത്രണ്ട് ദിവസ​െത്തയും ബോണസ്​ മൂന്ന് മാസ​െത്തയും പതിനഞ്ച് ദിവസ​െത്തയും ആയി വർധിപ്പിക്കണം. അടഞ്ഞ കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണം ഫെസ്​റ്റിവലായി 5000 രൂപയും പലചരക്ക് കിറ്റും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story