Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂവച്ചൽ പഞ്ചായത്തിലെ...

പൂവച്ചൽ പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കൂടി ക​ണ്ടെയ്​ൻമെൻറ്​ സോൺ സമ്പർക്കത്തിലൂടെ നിരവധിപേർക്ക് കോവിഡ്

text_fields
bookmark_border
പൂവച്ചൽ പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കൂടി ക​ണ്ടെയ്​ൻമൻെറ്​ സോൺ സമ്പർക്കത്തിലൂടെ നിരവധിപേർക്ക് കോവിഡ് കാട്ടാക്കട: സമ്പർക്കത്തിലൂടെ നിരവധിപേർക്ക് കോവിഡ് രോഗം ബാധിച്ച പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകൾ കൂടി ക​ണ്ടെയ്​ൻമൻെറ്​ സോണായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് വാർഡുകൾ പൂർണമായും അടച്ചു. പൂവച്ചൽ, ആലമുക്ക്, മാർക്കറ്റ്, പുളിങ്കോട്, തോട്ടമ്പറ വാർഡുകളാണ് കണ്ടെയ്​ൻമൻെറ്​ സോണുകൾ. നേരത്തെ കുഴയ്ക്കാട്, കോവിൽവിള വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണാക്കിയിരുന്നു. കണ്ടെയ്​ൻമൻെറ് സോണുകളിൽനിന്ന്​ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരെയും പുറത്തേക്കോ, അകത്തേക്കോ പോകാൻ അനുവദിക്കില്ല. ആദ്യത്തെ ആൻറിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിൽ വരുന്നവരുടെ സ്രവ പരിശോധന ശനിയാഴ്ച മുതൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ പറഞ്ഞു. ഒരുദിവസം നൂറുപേരെ പരിശോധിക്കും. ഇതോടൊപ്പം കാട്ടാക്കട ചന്തക്ക്​ മുന്നിൽ വഴിവാണിഭം നടത്തിയിരുന്ന 28 പേരുടെ പരിശോധനയും നടക്കും. കഴിഞ്ഞദിവസം സ്രവപരിശോധന നടത്തിയ 110 പേർക്കും ഫലം നെഗറ്റീവായിരുന്നു. കോവിഡ് സ്ഥിരീകരിച്ച കുഴയ്ക്കാട് വാർഡിലെ ആലമുക്ക് വള്ളിപ്പാറയിലെ യുവാവി​ൻെറ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 12 പേർക്കാണ് പരിശോധനയിൽ പോസിറ്റീവായത്. ഒപ്പം കാട്ടാക്കട ചന്തക്ക്​ മുന്നിൽ വഴിവാണിഭം നടത്തിയിരുന്നവരുടെ പരിശോധനയിൽ നാല് പേരുടെ ഫലവും പോസിറ്റീവായതോടെ സൂപ്പർ സ്‌പ്രെഡ്‌ നടന്നതായി ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്ത പഞ്ചായത്തായ കാട്ടാക്കടയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ അരുവിക്കര നിയോജകമണ്ഡലംതല അവലോകനയോഗം ചേർന്നു. ജാഗ്രത നിർദേശങ്ങൾ പാലിക്കുന്നതിന്​ പൊലീസ് പരിശോധന ശക്തമാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story