Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിർത്തിയിൽ നിയന്ത്രണം...

അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചു; മത്സ്യം വരവ് നിരോധിച്ചു

text_fields
bookmark_border
(ചിത്രം) പുനലൂർ: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ നിയന്ത്രണം കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽനിന്ന്​ മത്സ്യം കൊണ്ടുവരുന്നതും നിരോധിച്ചു. തമിഴ്നാട്ടിൽ നിന്നടക്കം പാ​െസടുത്ത് കേരളത്തിലേക്ക് ആളുകൾ വരുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തി. മാർക്കറ്റുകളിലേയും അല്ലാതെയുമുള്ള മത്സ്യവ്യാപാരികളിലൂടെ കോവിഡ് പടരുന്നതോടെയാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്​ മത്സ്യം കൊണ്ടുവരുന്നത് വ്യാഴാഴ്ച വൈകുന്നേരം ആറുമുതൽ കലക്ടറുടെ ഉത്തരവിലൂടെ തടഞ്ഞത്. തമിഴ്നാട്ടിൽനിന്ന് ഇന്നലെ രാവിലെ മത്സ്യവുമായി വന്ന വാഹനങ്ങൾ പൊലീസും ആരോഗ്യപ്രവർത്തകരും അതിർത്തിയിൽ തടഞ്ഞ് തിരിച്ചുവിട്ടു. തമിഴ്നാട് പൊലീസ് അതിർത്തിയിലുള്ള കേരള അധികൃതരുമായി ബന്ധപ്പെട്ട് ഉച്ചയോടെ ഈ വാഹനങ്ങൾ കടത്തിവിട്ടു. കലക്ടറുടെ ഉത്തരവുള്ളതിനാൽ വ്യാഴാഴ്ച വൈകുന്നേരം ആറിന് ശേഷംവരുന്ന മത്സ്യം കയറ്റിയ വാഹനങ്ങൾ കടത്തിവിടി​െല്ലന്നും ബന്ധപ്പെട്ടവരെ അധികൃതർ അറിയിച്ചു. ഇന്നലെ പകൽ കേരളത്തിൽനിന്ന് മത്സ്യം കൊണ്ടുവരാൻ തമിഴ്നാട്ടിലേക്ക് പോയ വാഹനങ്ങൾ അധികൃതർ കടത്തിവിടാതെ തിരിച്ചയച്ചു. വൈകീട്ട് ആറിനകം ഈ വാഹനങ്ങൾ തിരിച്ചുവരാൻ കഴിയി​െല്ലന്ന് കണ്ടായിരുന്നു ഈ നടപടി. ഇന്നലെ വൈകീട്ട് ആറുവരെ മത്സ്യം കയറ്റിയ ഒരു ഡസനോളം വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു. പാ​െസടുത്ത് ഇങ്ങോട്ടുവരുന്ന തൊഴിലാളികളടക്കമുള്ളവർക്ക് ക്വാറൻറീൻ സൗകര്യം ഉറപ്പാക്കിയതിന് ശേഷമേ കയറ്റിവിടുകയുള്ളൂ. ക്വാറൻറീനിൽ കഴിയുന്ന പ്രദേശത്തെ റവന്യൂ, പൊലീസ്, ആരോഗ്യം, പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ അധികൃതരുടെ റിപ്പോർട്ട് ലഭ്യമായാലേ അതിർത്തി കടക്കാനാകൂ. തൊഴിലാളികളുടെ കാര്യത്തിൽ തൊഴിലുടമകൾ ഈ സൗകര്യം ഉറപ്പാക്കണം. ആര്യങ്കാവ് വഴി ദിവസവും ശരാശരി 250 ആളുകൾ വരെ പാ​െസടുത്ത് കേരളത്തിലേക്ക് വരുന്നുണ്ട്. ഇതിൽ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ക്വാറൻറീൻ പാലിക്കുന്നി​െല്ലന്ന ആക്ഷേപം ഉയർന്നിരുന്നു. തമിഴ്നാട്ടിൽ കോവിഡ് അതിവ്യാപനമുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തത് രോഗവ്യാപനത്തിന് ഇടയാക്കുന്നെന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി കർശനമാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story