Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
(ചിത്രം) കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവറെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി ശിവകുമാറിനെയാണ് (35) സി.ഐ ഗിരീഷ്കുമാറിൻെറ നേതൃത്വത്തിൽ പിടികൂടിയത്. പെൺകുട്ടിയുടെ മാതാവില്‍നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാമെന്നു പറഞ്ഞ്​ പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ കൊണ്ടുപോയത്. ഏറെ നേരത്തിനുശേഷവും കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് മാതാവ് തിരക്കിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്.ഐ അശോക് കുമാർ, സി.പി.ഒമാരായ അരുൺ, സുജിത്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പുളിച്ചിമാൻകടവ് പാലം നിർമാണോദ്ഘാടനം പത്തനാപുരം: പുളിച്ചിമാൻകടവ് പാലത്തി​ൻെറ നിർമാണോദ്ഘാടനം കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ചേകം-കടയ്ക്കാമൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 15 ലക്ഷം രൂപയിലാണ്​ നിർമാണം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ​്​ ലത സോമരാജൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ അഡ്വ. എസ്. വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺമാരായ മഞ്ജു ഡി. നായർ, സുധ വസന്തൻ, ബ്ലോക് പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സജീഷ്, അജിതാ ഗിരീഷ്, സജി ജോൺ കുറ്റിയിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story