Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടച്ച്​പൂട്ടൽ,...

അടച്ച്​പൂട്ടൽ, തെരഞ്ഞെടുപ്പ്​: മുൻഗണനകൾ കുഴഞ്ഞ്​മറിഞ്ഞ്​ തദ്ദേശ സ്ഥാപനങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: അടച്ച്​പൂട്ടലിൽ പ്രാദേശിക സമ്പദ്​വ്യവസ്ഥ നിശ്​ചലമാവുകയും തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങുകയും ചെയ്​തതോടെ കുഴഞ്ഞ്​മറിഞ്ഞ്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പദ്ധതികൾ പാസിക്കിയതിന്​ പിന്നാലെ കേന്ദ്ര ധനകാര്യ കമീഷ​ൻെറ ഗ്രാൻറ്​ വരികയും കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാരം ഏറ്റെടുക്കുകയും കൂടിയാതോടെ നിശ്​ചയിച്ച മുൻഗണനാ പദ്ധതികളിൽ അടക്കം മാറ്റം വരുത്താൻ നിർബന്ധിതമായി. ഉൽപാദന മേഖലക്ക്​ ഉൗന്നൽ നൽകി പദ്ധതികൾ അംഗീകരിച്ച്​ മുന്നോട്ട്​ പോകാനാണ്​ സർക്കാർ നിർദ്ദേശം.​ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​​ ഭൂരിഭാഗവും റോഡ്​ അടക്കം മരാമത്ത്​ പദ്ധതികൾക്കാണ്​ കൂടുതൽ വിഹിതം നീക്കിവെച്ചത്​. പക്ഷേ ഗ്രാൻറ് അനുവദിച്ച കേന്ദ്ര ധനകാര്യ കമീഷൻ കുടിവെള്ളം, ശുചിത്വ മേഖലക്ക്​ 25 ശതമാനം തുക ചെലവഴിക്കണമെന്ന്​ നിർദ്ദേശിച്ചു. ഇതോടെ നിലവിലെ പദ്ധതികൾ കഴിച്ചുപണിയ​​ാൻ നിർബന്ധിതമായി പഞ്ചായത്തുകൾ​. ഇൗ വർഷ തുക ചെലവഴിച്ചാലേ അടുത്ത വർഷം മുഴുവൻ തുകയും തദ്ദേശ സ്ഥാപനങ്ങൾക്ക്​ ലഭിക്കൂ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയും കാർഷിക പ്രവൃത്തികളുമായി മുന്നോട്ട്​ പോവു​േമ്പാഴുണ്ടായ ലോക്ക്​ഡൗണും ട്രിപ്പിൾ ലോക്ക്​ഡൗണിലും പ്രാദേശിക ചന്തകളെ നിശ്​ചലമാക്കി​. വിളവെടുപ്പ്​ കഴിയു​േമ്പാൾ​ സർക്കാർ ഇടപെട്ടില്ലെങ്കിൽ വിപണി കണ്ടെത്താനാവില്ലെന്ന ഭീഷണിയുമുണ്ട്​. കാർഷിക പദ്ധതികൾക്ക്​ മുൻഗണന നിശ്​ചയിക്കാൻ കൂടേണ്ട ഗ്രാമസഭക്ക്​ കോവിഡ്​ മാർഗനിർദ്ദേശം വിലക്കായതും തിരിച്ചടിയായി. കോവിഡ്​ വ്യാപനത്തോടെ പ്രാദേശിക നടപടികളുടെ ഉത്തരവാദിത്വവും തദ്ദേശ സ്ഥാപനങ്ങൾക്കായി​. മുൻഗണനാ പ്രദേശങ്ങളിൽ താൽക്കാലിക ഫ്രൻറ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകൾ ആരംഭിക്കണം​. ചികിൽസാ സൗകര്യം, അടിസ്ഥാന സൗകര്യം ഉറപ്​വരുത്തുക, തെർമൽ സ്​കാനർ വാങ്ങി നൽകുക തുടങ്ങിയ ഉത്തരവാദിത്തിന്​ തനത് ​ഫണ്ടിൽ നിന്ന്​ തുക കണ്ടെത്താൻ പ്രയാസപെടുകയാണ്​ ഭരണസമിതികൾ. കഴിഞ്ഞ വർഷ പദ്ധതികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇൗ വർഷത്തെ പദ്ധതി തുകയിൽ നിന്ന്​ വേണം തുക കണ്ടെത്താൻ. ലക്ഷ്യം​െവച്ച പുതിയ പദ്ധതികൾ മിക്കതും വെട്ടിചുരുക്കുകയാണ്​ ഇതോടെ​. തെരഞ്ഞെടുപ്പ്​ നവംബറിൽ നടന്നാൽ സെപ്​റ്റംബറിലോ ഒക്​ടോബറിലോ തെരഞ്ഞെടുപ്പ്​ ചട്ടവും പ്രാബല്യത്തിൽ വരും. പിന്നെ പതിയ പദ്ധതികൾ അംഗീകരിക്കാനും കൂട്ടിചേർക്കാനോ കഴിയില്ല. ഇത്​ തെരഞ്ഞെടുപ്പ്​ സാധ്യതക്ക്​ തിരിച്ചടിയാവുമോന്ന ആശങ്ക രാഷ്​ട്രീയ കക്ഷികൾക്കുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story