Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരമേഖലയില്‍ വീണ്ടും...

തീരമേഖലയില്‍ വീണ്ടും ആശങ്ക

text_fields
bookmark_border
ആറ്റിങ്ങല്‍: തീരമേഖലയില്‍ ആശങ്ക വർധിപ്പിച്ച്​ ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രദേശത്ത്​ കോവിഡ്​ വ്യാപിക്കുന്നു. ചൊവ്വാഴ്ച നടന്ന ആൻറിജെന്‍ ടെസ്​റ്റില്‍ പുതുതായി 26 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്തില്‍ നൂറ് സാമ്പിള്‍ പരിശോധിച്ചതില്‍ 18 പേര്‍ക്കും പെരുമാതുറയില്‍ 75 സാമ്പിള്‍ പരിശോധിച്ചതില്‍ 8 പേര്‍ക്കുമാണ്​ പോസിറ്റീവായത്​. അഞ്ചുതെങ്ങില്‍ രോഗം കണ്ടെത്തിയവരില്‍ രണ്ടുപേര്‍ കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ചമ്പാവ് പ്രദേശത്തുള്ളവരാണ്. മറ്റ്​ രോഗികള്‍ അഞ്ചുതെങ്ങ് പഞ്ചായത്തിലെ 6, 8, 11 വാര്‍ഡുകളിലുള്ളവരാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കി ആൻറിജന്‍ ടെസ്​റ്റിന് വിധേയമാക്കും. മത്സ്യവിൽപനക്കാർക്കും ബന്ധുക്കൾക്കുമാണ് ആൻറിജന്‍ ടെസ്​റ്റില്‍ രോഗം കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക്​ സ്രവ സാമ്പിള്‍ ശേഖരിച്ച് വൈറോളജി ഇന്‍സിറ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആൻറിജന്‍ ഫലത്തില്‍ വ്യത്യാസം ഉണ്ടാകാറില്ല എന്നതാണ് സമീപകാല ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മത്സ്യ വിപണന തൊഴിലാളികള്‍ക്ക് രോഗം പിടിപെട്ടത് കൂടുതല്‍ പ്രദേശങ്ങളില്‍ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്. ചിറയിന്‍കീഴില്‍ പൗള്‍ട്രിഫാം നടത്തിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കക്ക് കാരണമായിട്ടുണ്ട്. പെരുമാതുറ, അഞ്ചുതെങ്ങ് ക്യാമ്പുകളിൽ ഇതുവരെ 728 പേരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ 39 പേർക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്​തത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള സംഘം രണ്ട് ടീമായി തിരിഞ്ഞാണ് ക്യാമ്പിന്​ നേതൃത്വം നല്‍കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story