Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടാക്കട...

കാട്ടാക്കട മാര്‍ക്കറ്റ് ജങ്​ഷനിലെ

text_fields
bookmark_border
കാട്ടാക്കട: വഴിയോര കച്ചവടക്കാർക്ക് പരിശോധനഫലം പോസിറ്റീവായതിനാൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കാൻ കാട്ടാക്കട ഗ്രാമപ‍ഞ്ചായത്ത് നടപടികള്‍ തുടങ്ങി. ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ബുധനാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച്​ വരെയേ പ്രവർത്തിക്കാൻ അനുവദിക്കൂ. ഹോട്ടലുകൾക്ക് എട്ട് വരെ പ്രവര്‍ത്തിക്കും. ശനിയാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ. ഞായറാഴ്ച പൂർണമായും അടച്ചിടാനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. അജിത അറിയിച്ചു. വഴിവാണിഭം താൽക്കാലികമായി ഒഴിപ്പിക്കും. വഴിവാണിഭക്കാരെ സ്രവപരിശോധനക്ക്​ വിധേയമാക്കാനും തീരുമാനമുണ്ട്. റോഡുകളുടെ ഒരുവശത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ. തീരുമാനങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ പൊലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവരുടെ സംയുക്തസംഘം പരിശോധന നടത്തും.
Show Full Article
TAGS:
Next Story