Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ...

വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷണത്തിന് പ്രത്യേകസംഘം

text_fields
bookmark_border
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷി​ൻെറ വ്യാജ ബിരുദ കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം. തിരുവനന്തപുരം ക​േൻറാണ്‍മൻെറ്​ അസി. കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞദിവസമാണ് ക​േൻറാണ്‍മൻെറ്​ പൊലീസ് സ്വപ്‌നക്കെതിരെ കേസടുത്തത്. കെ.എസ്‌.ഐ.ടി.എല്‍ എം.ഡി ഡോ. ജയശങ്കര്‍ പ്രസാദി​ൻെറ പരാതിയിലാണ് സ്വപ്‌നക്കെതിരെയും സ്വപ്‌നയെ നിയമിച്ച പി.ഡബ്ല്യു.സി, തെരഞ്ഞെടുത്ത വിഷന്‍ ടെക്‌നോളജി സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ്​ ചുമത്തിയത്​. യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന്​ പുറത്താക്കിയ സ്വപ്‌നക്ക്​ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും ഐ.ടി വകുപ്പിന് കീഴില്‍ പ്രധാന പദവി ലഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്വപ്‌നയുടെ ബി.കോം സര്‍ട്ടിഫിക്കറ്റ്​ വ്യാജമാണെന്ന് മഹാരാഷ്​ട്രയിലെ ബാബാ അംബേദ്കര്‍ സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയതോടെ ദുരൂഹതയേറി. സ്‌പേസ് പാര്‍ക്കി​ൻെറ കണ്‍സൾട്ടൻറായ പി.ഡബ്യു.സിയാണ് മാന്‍പവര്‍ റിക്രൂട്ട്‌മൻെറ്​ കമ്പനിയായ വിഷന്‍ ടെക്​നോളജി വഴി സ്വപ്‌നയെ നിയമിക്കുന്നത്. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പി.ഡബ്യു.സിക്കെതിരെയും നടപടിയുണ്ടാകും. പി.ഡബ്ല്യു.സി.ക്ക് കെ.എസ്‌.ഐ.ടി.എല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story