Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതങ്കശ്ശേരിയുടെ...

തങ്കശ്ശേരിയുടെ പാരമ്പര്യം ഉൾക്കൊണ്ട് ആധുനിക മാർക്കറ്റ്

text_fields
bookmark_border
photo കൊല്ലം: തങ്കശ്ശേരിയുടെ പഴമയും ചരിത്രപ്രാധാന്യവും കണക്കിലെടുത്ത് രൂപകൽപന ചെയ്ത 705 ച. മീറ്റർ വിസ്​തൃതിയിലുള്ള ആധുനിക മാർക്കറ്റിന് 2.10 കോടി രൂപ ചെലവഴിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ബ്രിട്ടീഷുകാർ നിർമിച്ച തങ്കശ്ശേരി ആർച്ച് ഗേറ്റിന് സമാനമായാണ് മാർക്കറ്റ് കെട്ടിടത്തി​ൻെറ കവാടം രൂപകൽപന ചെയ്യുന്നത്. തങ്കശ്ശേരിയിലെ നിലവിലുള്ള മാർക്കറ്റി​ൻെറ പരാധീനതകൾ ഒഴിവാക്കി നവീകരിക്കണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടതിനെതുടർന്നാണ് സംസ്​ഥാന തീരദേശ വികസന കോർപറേഷൻ പഴമയും പുതുമയും ഇണക്കിച്ചേർത്ത് ആധുനിക മാർക്കറ്റിന് രൂപരേഖ തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. തീരദേശ ജില്ലകളിലെ 65 മാർക്കറ്റുകൾ 193 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് തങ്കശ്ശേരി മാർക്കറ്റിന്​ അനുമതി ലഭ്യമാക്കിയത്. ആധുനികരീതിയിൽ നിർമിക്കുന്ന മാർക്കറ്റ് സമുച്ചയത്തിൽ, റീട്ടെയിൽ ഷോപ്പുകൾ, സ്​റ്റെൺയിൻലെസ്​ സറ്റീലിൽ തീർത്ത ഡിസ്പ്ലേ ടേബിളോടുകൂടിയ പതിനേഴോളം ഫിഷ് ഔട്ട്​ലെറ്റുകൾ, ബുച്ചർ സ്​റ്റാളുകൾ, കോൾഡ് സ്​റ്റോറേജ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തോടെ മത്സ്യവിതരണം നടത്തുന്നതിന്​ പ്രിപ്പറേഷൻ / േപ്രാസസിങ്​ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സിങ്കുകൾ, മാൻഹോളുകൾ, െഡ്രയിനേജ് സംവിധാനം എന്നിവ ഓരോ മത്സ്യസ്​റ്റാളിലും ക്രമീകരിച്ചിട്ടുണ്ട്. തീരദേശ വികസന കോർപറേഷൻ ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുന്ന പദ്ധതി എട്ടുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story