Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

കേന്ദ്രീയവിദ്യാലയത്തില്‍ പ്ലസ്ടുവിന് നൂറുമേനി

text_fields
bookmark_border
കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്ടുവിന് ഇക്കുറിയും നൂറുമേനി വിജയം. 31 പേര്‍ക്ക് ഡിസ്​റ്റിങ്​ഷനും ഒമ്പത് പേര്‍ക്ക് 70 ശതമാനം മാര്‍ക്കിന് മുകളിലുമാണ് നേട്ടം. ആകെ 40 പേര്‍ പരീക്ഷ എഴുതി. കുട്ടികള്‍ക്ക് 5500 ന്യൂട്രിബാറുകള്‍ കൊല്ലം: കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിന് അംഗൻവാടികള്‍ വഴി 5500 ന്യൂട്രിബാറുകള്‍ നല്‍കും. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി തയാറാക്കിയ തേനമൃത് ന്യൂട്രിബാറുകളുടെ ജില്ലതല വിതരണോദ്ഘാടനം കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ നിര്‍വഹിച്ചു. ജില്ലയില്‍ 268 പോഷകക്കുറവുള്ള കുട്ടികളാണുള്ളത്. കുട്ടികളിലെ അടിസ്ഥാന പോഷകാഹാര കുറവുകള്‍ പരിഹരിക്കാനുതകുന്നതാണ്​ ന്യൂട്രിബാറുകള്‍. നിലക്കടല, എള്ള്, റാഗി, സോയാബീന്‍, അരി, ഗോതമ്പ്, ശര്‍ക്കര, പരിപ്പ്, ചോളം, പഞ്ചസാരലായനി തുടങ്ങി പന്ത്രണ്ടോളം ചേരുവകള്‍ ചേര്‍ന്നതാണിവ. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ടിജു റേച്ചല്‍ തോമസ്, എന്‍.എന്‍.എം ജില്ല കോഓഡിനേറ്റര്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയപാത സ്ഥലമെടുപ്പ്; രേഖകളുമായി ഹാജരാകണം കൊല്ലം: നാഷനല്‍ ഹൈവേ 66 വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പള്ളിമുക്ക് സ്‌പെഷല്‍ തഹസില്‍ദാര്‍(എല്‍.എ), എന്‍.എച്ച്.എ.ഐ യൂനിറ്റ് നമ്പര്‍-2 ഓഫിസി​ൻെറ പരിധിയില്‍ ഉള്‍പ്പെട്ടുവരുന്ന വില്ലേജുകളിലെ നാഷനല്‍ ഹൈവേ നിയമ പ്രകാരമുള്ള വിചാരണ വടക്കേവിള വില്ലേജ് ഓഫിസി​ൻെറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസില്‍ നടക്കും. നോട്ടീസില്‍ പറയുന്ന 17 രേഖകളുമായി വിചാരണയ്ക്ക് ഹാജരാകണമെന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ എം. ബിപിന്‍കുമാര്‍ അറിയിച്ചു. തഴുത്തല വില്ലേജ് - ജൂലൈ 22 ഉച്ചക്ക്​ രണ്ടു മുതല്‍ ജൂലൈ 24 വരെ മയ്യനാട് വില്ലേജ് - ആഗസ്​റ്റ്​ 10 രാവിലെ 10 മുതല്‍ ആഗസ്​റ്റ്​ 12 ന് ഉച്ചവരെ ആദിച്ചനല്ലൂര്‍ വില്ലേജ് - ആഗസ്​റ്റ്​ 17 രാവിലെ 10 മുതല്‍ ആഗസ്​റ്റ്​ 20 ന് ഉച്ചവരെ ശക്തികുളങ്ങര വില്ലേജ് - ആഗസ്​റ്റ്​ 26- രാവിലെ 10 മുതല്‍ ആഗസ്​റ്റ്​ 27 ന് ഉച്ചവരെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story