Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡുകളുടെ ഉദ്ഘാടനം

റോഡുകളുടെ ഉദ്ഘാടനം

text_fields
bookmark_border
പാങ്ങോട്: കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ രണ്ട് നടന്നു. കല്ലറ പഞ്ചായത്തിലെ ഇലങ്കം കുറിഞ്ചിലക്കാട് റോഡി​ൻെറയും പാങ്ങോട് പഞ്ചായത്തിലെ കണ്ണമ്പാറ വി.കെ. പൊയ്ക റോഡി​ൻെറയും ഉദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിർവഹിച്ചു. ഇലങ്കം കുറിഞ്ചിലക്കാട് റോഡി​ൻെറ ഉദ്ഘാടന ചടങ്ങില്‍ കല്ലറ പഞ്ചായത്ത് പ്രസിഡൻറ്​ ജി. ശിവദാസന്‍, ജില്ല പഞ്ചായത്തംഗം എസ്.എം. റാസി, ബ്ലോക്ക് പഞ്ചായത്തംഗം എസ്. സുരേഷ് ബാബു, പഞ്ചായത്തംഗം എസ്.ആര്‍. ഗിരിജ കണ്ണമ്പാറ വി.കെ. പൊയ്ക റോഡി​ൻെറ ഉദ്ഘാടന ചടങ്ങില്‍ പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം കെ. അനില്‍ കുമാര്‍, പഞ്ചായത്തംഗങ്ങളായ ചന്ദ്രന്‍, ദീപ, പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. കിണറും റോഡും വൃത്തിയാക്കി വെഞ്ഞാറമൂട്: ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകിണറും റോഡ് വശവും ശ്രമദാനമായി വൃത്തിയാക്കി. നെല്ലനാട് പഞ്ചായത്തിലെ കരിഞ്ചാത്തിയിലുള്ള പഞ്ചായത്ത് നിർമിച്ച കിണറും പരിസരവുമാണ് വെഞ്ഞാറമൂട് അഗ്​നിശമനസേന യൂനിറ്റി​ൻെറ കീഴിലുള്ള സിവിൽ ഡിഫന്‍സ് അംഗങ്ങള്‍ വൃത്തിയാക്കിയത്. വര്‍ഷങ്ങളായി കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പരിസരമാകട്ടെ, കാടുപിടിച്ച നിലയിലും. ഇത് രണ്ടും ശ്രദ്ധയില്‍പെട്ട സിവിൽ ഡിഫന്‍സ് അംഗങ്ങള്‍ കിണറും റോഡ് വശവും വൃത്തിയാക്കുകയായിരുന്നു. വെഞ്ഞാറമൂട് അഗ്​നിശമിസേന യൂനിറ്റ് സ്​റ്റേഷന്‍ ഓഫിസര്‍ നസീര്‍ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story