Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുഷ് സെൻററില്‍...

ആയുഷ് സെൻററില്‍ ആൻറിജന്‍ പരിശോധന നടന്നില്ല

text_fields
bookmark_border
ആയുഷ് സൻെററില്‍ ആൻറിജന്‍ പരിശോധന നടന്നില്ല പൂന്തുറ: സാമൂഹിക വ്യാപനം നടന്നുവോയെന്ന് ക​െണ്ടത്താന്‍ പൂന്തുറയിലെ ആയുഷ് സൻെററില്‍ ആരോഗ്യവകുപ്പ് ഒരുക്കിയിരുന്ന ആൻറിജന്‍ പരിശോധന ശനിയാഴ്്ച നടന്നില്ല. വെള്ളിയാഴ്​ച പൂന്തുറയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ആയുഷ് സൻെററില്‍ ആൻറിജന്‍ പരിശോധന നടത്താനാ​യെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഒരുവിഭാഗം തടയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് ഇവരെ സംഭവസ്ഥലത്തുനിന്ന്​ രക്ഷിച്ച് പൂന്തുറ ഹെല്‍ത്ത് കമ്യൂണിറ്റി സൻെററിലെത്തിച്ചത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ആശാപ്രവര്‍ത്തകര്‍ ഉൾ​െപ്പടെയുള്ളവര്‍ ആയുഷ്​ സൻെററിലേക്ക് പോകി​െല്ലന്ന് പറഞ്ഞ് മടങ്ങി. ശനിയാഴ്ച രാവിലെ അധികൃതര്‍ പുതിയ സംഘത്തോട് ആയുഷിലേക്ക് പോകാന്‍ നിര്‍ദേശിച്ചെങ്കിലും കഴിഞ്ഞദിവസം സഹപ്രവര്‍ത്തകര്‍ക്കുണ്ടായ അനുഭവത്തെതുടര്‍ന്ന് ആരും ഇവിടേക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇവിടെയുള്ളവരുടെ ആൻറിജന്‍ ടെസ്​റ്റുക​െളടുക്കാന്‍ കഴിയാതെവന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ ഇവിടെ നടത്തിയ ആൻറിജന്‍ പരിശോധനകളിലാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ക​െണ്ടത്തിയത്.
Show Full Article
TAGS:
Next Story