Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രദ്ധിച്ചില്ലെങ്കിൽ...

ശ്രദ്ധിച്ചില്ലെങ്കിൽ സമൂഹവ്യാപനം -മുഖ്യമ​ന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: പൂന്തുറ അടക്കം മേഖലയിലെ രോഗവ്യാപനം സമൂഹവ്യാപനത്തി​ൻെറ ആദ്യപടിയാണെന്നും​ ശ്രദ്ധിച്ചില്ലെങ്കിൽ സ്​ഥിതി ഗുരുതരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവ്യാപനത്തിലേക്ക്​ എത്തിയിട്ടില്ല. ചില ക്ലസ്​റ്ററുകളിൽ സൂപ്പർ സ്​പ്രെഡ്​ ആയിട്ടുണ്ട്​. ഉറവിടം അറിയാത്ത രോഗികളും സമ്പർക്കവ്യാപനവും വരുന്നുണ്ട്​. ജനം ശ്രദ്ധിക്കണമെന്നും എല്ലാ സുരക്ഷാ മുൻകരുതലും പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ മേഖലകളിൽ പരിശോധന വർധിപ്പിക്കും. ട്രിപ്ൾ ലോക്​ഡൗൺ നിലനിൽക്കുന്ന നഗരത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട്​ ഒഴിവാക്കാൻ നടപടി എടുക്കും. ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാറി​ൻെറ അജണ്ടയല്ല. കഴിയാവുന്ന സൗകര്യം ഉണ്ടാക്കാനാണ്​ ആഗ്രഹം. ഇൗ ഘട്ടത്തിൽ ചില നിയന്ത്രണം വേണ്ടി വരും. ജനസാന്ദ്രത, രോഗവ്യാപന സാധ്യത, ഇ​േപ്പാഴത്തെ സ്​ഥിതി എന്നിവ ​െവച്ചാണ്​ നിയന്ത്രണം. കാസർകോട്​ കടുത്ത നിയന്ത്രണം വന്നപ്പോൾ പരാതിയുണ്ടായെങ്കിലും അവർ പിന്നീട്​​ പറഞ്ഞത്​ നിയന്ത്രണം സഹായിച്ചുവെന്നാണ്​. ഇവിടത്തെ നിയന്ത്രണവും സഹായിക്കാനാണ്​, ബുദ്ധിമുട്ടിക്കാനല്ല. പ്രദേശത്ത്​ തെറ്റായ പ്രചാരണമുണ്ട്​​. നിയന്ത്രണം പരമാവധി എങ്ങനെ കുറക്കാമെന്ന്​ പരിശോധിക്കും. ജില്ല ഭരണകൂടം ഇതിന്​ നടപടിയെടുക്കും. ചില സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ, കൺസ്യൂമർഫെഡ്​ എന്നിവയോട്​ നിർദേശിച്ചിട്ടുണ്ട്​. കടകളിൽ സാധനങ്ങൾ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story