Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ള വിതരണ പൈപ്പ് ...

കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ ചോർച്ച

text_fields
bookmark_border
വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ്-മഞ്ചാടിമൂട് റോഡിൽ കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി. വട്ടിയൂർക്കാവ് എസ്.ബി.ഐ ശാഖയുടെ മുന്നിലായാണ് ഇപ്പോഴത്തെ പൊട്ടൽ. ഇതിനു തൊട്ടടുത്തായിട്ടാണ് ശനിയാഴ്ച പൈപ്പ് പൊട്ടിയത്. മഞ്ചാടിമൂട് ഐ.എ.എസ് കോളനി ഭാഗത്തേക്ക് പോകുന്ന ജപ്പാൻ കുടി വെള്ള വിതരണ പൈപ്പിലെ 300 മീറ്റർ ദൂരം 280 എം.എം പി.വി.സി. പൈപ്പാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതാണ് സ്ഥിരമായി പൊട്ടുന്നത്. തൊഴിലാളികൾ എത്തി പൈപ്പിലെ ചോർച്ച പരിഹരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്നാണ് സൂചന. vattiyoorkkav pipe leak ചിത്രം: വട്ടിയൂർക്കാവ്- മഞ്ചാടിമൂട് റോഡിൽ പൈപ്പിലെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചപ്പോൾ
Show Full Article
TAGS:
Next Story