Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചശേഷം ഒളിവിൽപോയ പ്രതികൾ പിടിയിൽ

text_fields
bookmark_border
കല്ലമ്പലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ. ഒറ്റൂർ മുള്ളറംകോട് പ്രസിഡൻറുമുക്ക് പാണൻ കോളനിയിൽ പുതുവൽവിള വീട്ടിൽ രാഹുൽ (19), ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് കോളനിയിൽ ഷിജു (28) എന്നിവരാണ് അറസ്​റ്റിലായത്. 15കാരിയെ പീഡിപ്പിച്ചശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂർക്കടയിൽനിന്നാണ് അറസ്​റ്റ്​ ചെയ്തത്. 17കാരിയെ കൂട്ടിക്കൊണ്ടുപോയി മൂങ്ങോട് കായലിന്​ സമീപം കുറ്റിക്കാട്ടിൽ​െവച്ച് പീഡിപ്പിച്ചശേഷം ഒളിവിൽപോയ ഷിജുവിനെ കാറാത്തലക്ക്​ സമീപം​െവച്ചാണ് അറസ്​റ്റ്​ ചെയ്തത്. വിദ്യാർഥികളുടെ രക്ഷാകർത്താക്കളുടെ പരാതിയിന്മേൽ അന്വേഷണം നടക്കവെ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്. ഐ, സബ് ഇൻസ്പെക്ടർ അനിൽ.ആർ.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്‌, സുനിൽരാജ്, വനിതാസെൽ സബ്‌ ഇൻസ്പെക്ടർ ലിസി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. RAHUL SHIJU ചിത്രം: അറസ്​റ്റിലായ രാഹുൽ, ഷിജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story