Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആനുകൂല്യങ്ങൾ വിതരണം...

ആനുകൂല്യങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
പേരയം: പഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയുടെയും യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സ്​റ്റാൻസി യേശുദാസൻ നിർവഹിച്ചു. 15 അംഗങ്ങൾ വീതമുള്ള നാല് യുവജന ഗ്രൂപ്പുകൾക്ക് ചെണ്ട, വീക്ക് ചെണ്ട, പെരുംചെണ്ട, മദ്ദളം എന്നീ വാദ്യോപകരണങ്ങളാണ് സൗജന്യമായി വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് 8000 രൂപ വീതം വിലവരുന്ന മേശയും കസേരയും വിതരണം ചെയ്തു. വൈസ്​ പ്രസിഡൻറ് അനീഷ് പടപ്പക്കര അധ്യക്ഷതവഹിച്ചു. പ്രീപൈമറി അധ്യാപകരും ആയമാരും ദുരിതത്തിൽ കുണ്ടറ: പ്രീൈപ്രമറി സ്​കൂൾ അധ്യാപകരെയും ആയമാരെയും കോവിഡ് കാലം ദുരിതത്തിലാക്കി. സർക്കാർ സ്​കൂളുകളിൽ പ്രീൈപ്രമറിയിൽ കൂടുതൽ കുട്ടികളുള്ള സ്​കൂളുകളിൽ രണ്ട് അധ്യാപകരും ആയമാരും ഉണ്ടാകും. ഇതിൽ ഒരു അധ്യാപികക്കും ആയക്കും മാത്രമാണ് പഞ്ചായത്ത് ഓണറേറിയം നൽകുന്നത്. ശേഷിക്കുന്ന അധ്യാപികക്കും ആയക്കും പി.ടി.എയാണ് തുക നൽകുന്നത്. ഇവർക്ക് അവധിക്കാലത്ത് സഹായമൊന്നും ലഭിക്കാറുമില്ല. മൂന്നുമാസമായി സ്​കൂൾ അടഞ്ഞുകിടന്നതോടെ ഇവർ യാതൊരുവിധ സഹായവും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. സർക്കാർ സ്​കൂളുകളിലെ ബസ്​ ൈഡ്രവർമാരുടെയും സഹായിയുടെയും സ്​ഥിതിയും ഇതിന് സമാനമാണ്. ഇവർക്ക് ആശ്വാസസഹായം നൽകുന്നതിന് സർക്കാർ തീരുമാനിക്കുകയും ഇവരുടെ വിവരങ്ങൾ സ്​കൂളുകളിൽനിന്ന് ശേഖരിക്കുകയും ചെയ്തു. സമാനരീതിയിൽ പ്രീൈപ്രമറിയിലെ സർക്കാർ ഓണറേറിയം ലഭിക്കാത്ത ടീച്ചർമാർക്കും ആയമാർക്കും ആശ്വാസധനസഹായം സർക്കാർ നൽകണമെന്നാണ് ആവശ്യം. ടി.വി നൽകി വെള്ളിമൺ: ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്​ പൂർവവിദ്യാർഥികൾ പത്തുകുട്ടികൾക്ക് ടി.വി നൽകി. വെള്ളിമൺ ഗവ. യു.പി സ്​കൂളിലെ 1990 ബാച്ച് വിദ്യാർഥികളാണ് ടി.വി നൽകിയത്. വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ വി. അജയകുമാർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story