Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രിപ്​ള്‍ ലോക്ഡൗണ്‍...

ട്രിപ്​ള്‍ ലോക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ^ചെന്നിത്തല

text_fields
bookmark_border
ട്രിപ്​ള്‍ ലോക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി -ചെന്നിത്തല തിരുവനന്തപുരം: മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ട്രിപ്​ള്‍ ലോക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണം. മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന്​ കഴിയില്ലെന്നതു കൂടിയാണ് ഇതു വ്യക്തമാക്കുന്നത്. ഞായറാഴ്ച ദിവസം രാത്രി ഉള്ള കടകള്‍ അടച്ചുപോയതിനുശേഷം പൊടുന്നനെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്കുണ്ടാക്കിയ അസൗകര്യങ്ങള്‍ ചെറുതല്ല. എങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്​ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്​ടിക്കേണ്ട സാഹചര്യമാണ് ഇതെന്ന്​ പ്രതിപക്ഷം കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story