Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിനിമയുടെ വ്യാജപതിപ്പ്...

സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ കേസ്​

text_fields
bookmark_border
തിരുവനന്തപുരം: 'മ്യൂസിക്കൽ ചെയർ' എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളിൽ അപ്​ലോഡ്​ ചെയ്ത സംഭവം കേരള പൊലീസി​ൻെറ സൈബർഡോമും ഹൈടെക് ൈക്രം എൻക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളിൽനിന്നും​ നീക്കം ചെയ്യാനും സംഭവത്തിന്​ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. മെയിൻ സ്​ട്രീം ടി.വി ആപ്പിൽ ഞായറാഴ്ച റിലീസ്​ ചെയ്ത ചിത്രത്തി​ൻെറ വ്യാജപതിപ്പാണ് ടെലിഗ്രാം, വാട്സ്​ആപ്, യുട്യൂബ് എന്നിവയിൽ പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പ് ഷെയർ ചെയ്തവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കും. ഐ.ടി ആക്റ്റ് പ്രകാരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. നിർമാതാവ്​ സംസ്​ഥാന പൊലീസ്​ മേധാവിക്ക് നൽകിയ പരാതിയെതുടർന്നാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story