You are here

പാലത്തിൽനിന്ന്​ പുഴയിലേക്ക്​ ചാടിയ യുവതിയെ രക്ഷപ്പെടുത്തി

13:11 PM
02/08/2020

തൃശൂർ: വിയ്യൂർ പാലത്തിന് മുകളിൽനിന്ന്​ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്​ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.

നടന്നെത്തിയ യുവതി ആളുകൾ നോക്കി നിൽക്കെ പാലത്തിൽനിന്ന്​ പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ഒഴുക്ക് കൂടുതലായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വടംകെട്ടിയിറക്കി യുവതിയെ രക്ഷപ്പെടുത്തി.

ഇതര സംസ്ഥാനക്കാരിയാണ് യുവതി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടാവസ്ഥയില്ലെന്ന് പൊലീസ് അറിയിച്ചു.

Loading...
COMMENTS