Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPACKAGE സ്വപ്​നമൊരു...

PACKAGE സ്വപ്​നമൊരു ചാക്ക്​...

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കഴിഞ്ഞു. ജില്ലയിലെ 13 മണ്ഡലത്തിനും പുതിയ പ്രതിനിധികളായി. സത്യപ്രതിജ്ഞ കഴിയുന്നതോടെ അവ​രാണ്​ നമ്മുടെ എം.എൽ.എമാർ. ചിലർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവർ. വേറെ ചിലർ പുതുമുഖങ്ങൾ. തെരഞ്ഞെടുപ്പ്​ പ്രചാരണ വേളയിൽ വോട്ടർമാർക്ക്​ ഉറപ്പുകൾ പലതും കൊടുത്തിട്ടുണ്ട്​. എന്തെല്ലാമാണ്​ നിയുക്ത എം.എൽ.എമാർ മണ്ഡലത്തിനായി കാത്തുവെക്കുന്ന പരിഗണനകൾ? 13 പേരും സംസാരിക്കുന്നു... -------- -ഫോ​ട്ടോ - ഫയൽ -------- തൃശൂർ - പി. ബാലചന്ദ്രൻ P. BALACHANDRAN THRISSUR CPI * പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്​ മാറ്റുന്നതോടെ തൃശൂർ മൃഗശാല നിലകൊള്ളുന്നിടത്ത്​ കൾചറൽ ആൻഡ്​ എത്തിനിക്​ വാല്യൂ ആഡഡ്​ സോണിന്​ തുടക്കം കുറിക്കും. ​​ഗ്രാമീണ ഉൽപന വിപണന കേന്ദ്രത്തിനൊപ്പം വിദേശ വസ്​തു വിൽപന സ്​റ്റാളും ഒരുക്കും. ഒപ്പം രണ്ടേക്കറിൽ സാംസ്​കാരിക വിനിമയ പ്രവർത്തനങ്ങളും പരിപാടികളും ആവിഷ്​കരിക്കും. * മണ്ണുത്തി-പുഴക്കൽ റോഡ്​ വികസനം. ഇതിലൂടെ തൃശൂർ നഗരത്തിലെ തിരക്ക്​ കുറക്കാനാവും * തൃശൂരിലെത്തുന്നവർക്ക്​ സൗജന്യ ശൗചാലയങ്ങളും ബാത്ത്​റൂമുകളും ഒരുക്കും * തൃശൂരി​നെ പൈതൃക നഗരിയായി നിലനിർത്തി പടിഞ്ഞാറേ കോട്ട, -കിഴക്കേക്കോട്ട വികസനം * പുഴയ്​ക്കൽ ഗതാഗത ഹബ്​ യാഥാർഥ്യമാക്കും. ഒപ്പം ശക്തനെയും ഗതാഗത ഹബാക്കി തീർക്കും * വഞ്ചിക്കുളം വൃത്തിയാക്കി ഹെറിറ്റേജാക്കി സംരക്ഷിക്കും. സമീപമുള്ള തരിശു പാടശേഖരങ്ങളിൽ കൃഷിയിറക്കും * വിദ്യാർഥികൾക്ക്​ നഗരഹൃദയത്തിൽ മാന്യമായ നിരക്കിൽ​ ഭക്ഷണം ലഭിക്കുന്ന ഭോജനശാലകൾ. എം.എൽ.എ ഫണ്ടിൽനിന്ന്​ ഇതിന്​ പണം വകയിരുത്തും * വിശപ്പുരഹിത തൃശൂർ സൃഷ്​ടിക്കും. തൃശൂരിൽ എത്തുന്ന വിശപ്പ്​ അനുഭവിക്കുന്നവർക്ക്​ ഭക്ഷണം കഴിക്കുന്നതിനായി ഔട്ട്​ലറ്റ്​ ഉണ്ടാക്കും. -------- ഗുരുവായൂർ -എൻ.കെ. അക്​ബർ N K Akbar Guruvayur * മുൻഗണനയിൽ ആദ്യത്തേത് കുടിവെള്ള ക്ഷാമ പരിഹാരമാണ്​. കരുവന്നൂര്‍ ശുദ്ധജല പദ്ധതിയിലൂടെ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായിട്ടുണ്ട്. ഇതുപോലെ കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളു​െപ്പടെ മറ്റു ഭാഗങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കും. * ഫിഷറീസ്, ലക്ഷംവീട്, മത്സ്യത്തൊഴിലാളി ഉൾപ്പടെയുള്ള കോളനികൾ നവീകരിക്കും. * ബിഡി, മത്സ്യത്തൊഴിലാളി മേഖലകളിലെ തൊഴിലില്ലായ്മ പരിഹാരിക്കും. * ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉൾ​െപ്പടെ ഗുരുവായൂരിലേക്കായി പ്രത്യേക വികസന പാക്കേജ്. * തീരമേഖലയിലെ രാമച്ച കൃഷിക്ക് ഗുണകരമാകുന്ന പദ്ധതികൾ ആവിഷ്​കരിക്കും. * തൃശൂർ,- പൊന്നാനി കോൾപടവുകളുടെ ഭാഗമായ മണ്ഡലത്തിലെ കോൾ പാടങ്ങളിലേക്കായി പ്രത്യേക പദ്ധതി തയാറാക്കും * ചാവക്കാട് കോടതിക്കായി സമുച്ചയവും ലക്ഷ്യ പദ്ധതിയാണ്. * ഗുരുവായൂർ ചക്കംകണ്ടം, ബ്ലാങ്ങാട് ഉൾ​െപ്പടെ മേഖലയിലെ ബീച്ചുകൾ ഉൾപ്പെടുത്തി പ്രത്യേക ടൂറിസം പാക്കേജും ആലോചനയിലുണ്ട്​. ---------- ................................................................ വടക്കാഞ്ചേരി -സേവ്യർ ചിറ്റിലപ്പിള്ളി Xavior Chitilappilly vadakkanchery * ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമാണം പൂർത്തീകരിച്ച് അർഹതയുള്ള ഭവനരഹിതർക്ക് നൽകും. * വടക്കാഞ്ചേരിയുടെ സമഗ്രവികസനമാണ് ലക്ഷ്യം. എം.എൽ.എയുടെ കരുതലും സംരക്ഷണവുമായി ജനകീയ വികസന പദ്ധതികൾ നടപ്പാക്കും. * തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുകുളങ്ങളും കിണറുകളും പുനരുജ്ജീവിപ്പിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കും. * വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പൊതുഗതാഗത സൗകര്യങ്ങളുടെയും കാലാനുസൃത മാറ്റത്തിന്​ പ്രായോഗിക പരിഹാരമുണ്ടാക്കും. * ഗവ. മെഡിക്കൽ കോളജിനെ മികച്ച ആധുനിക ചികിത്സ കേന്ദ്രമാക്കും. രോഗീസൗഹൃദ ചികിത്സ ഉറപ്പുവരുത്തും. * വാഴാനി -പൂമല -ചെപ്പാറ- വിലങ്ങൻകുന്ന് ടൂറിസം കോറിഡോർ പദ്ധതി ക്രിയാത്മകമായി നടപ്പാക്കും. കോറിഡോർ പദ്ധതിയുടെ ഭാഗമായി അടാട്ട് കോൾ പാടങ്ങളും വിലങ്ങൻകുന്നും പൂമല-പത്താഴക്കുണ്ട്- വാഴാനി ഡാമുകളും ചെപ്പാറയും ഉൾപ്പെടുന്നതോടെ നിരവധി പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. * തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകളും സംസ്ഥാന സർക്കാറി​ൻെറ ഫണ്ടുകളുമുപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനവും സ്ത്രീ ശാക്തീകരണ പദ്ധതികളും നടപ്പാക്കും. * മെഡിക്കൽ കോളജും ആരോഗ്യ സർവകലാശാലയും ഉൾപ്പെടുന്ന മുളങ്കുന്നത്തുകാവിനെ കേരളത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമാക്കി മാറ്റും. * പഴയ നെഞ്ചുരോഗാശുപത്രിയെ മധ്യകേരളത്തിലെ പ്രധാന കാൻസർ ചികിത്സ കേന്ദ്രമാക്കി മാറ്റും. * അത്താണി, -മുണ്ടൂർ വ്യവസായ എസ്‌റ്റേറ്റുകൾ അടിസ്ഥാന സൗകര്യ വികസനം നടത്തി വൻ തൊഴിലിടമായി വിപുലീകരിക്കും.
Show Full Article
TAGS:
Next Story