You are here

യമനിൽ ഹൂതി വിമത ആക്രമണത്തില്‍ ചാവക്കാട് സ്വദേശി കൊല്ലപ്പെട്ടു

16:31 PM
14/06/2018
kamarudeen
കൊല്ലപ്പെട്ട കമറുദ്ദീൻ


ചാവക്കാട്​: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി വിമതരുടെ മിസൈലാക്രമണത്തിൽ ചാവക്കാട്​ സ്വദേശി കൊല്ല​െ​പ്പട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കിരാമന്‍കുന്ന് പരേതനായ പുളിക്കല്‍ അബ്​ദുറഹ്​മാന്‍ ഹാജിയുടെ മകന്‍ കമറുദ്ദീനാണ് (54)  യമനിലെ തുറമുഖ നഗരത്തിൽ നിന്നുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. യു.എ.ഇ പ്രതിരോധ വകുപ്പി​ൽ 30 വർഷമായി ജീവനക്കാരനായിരുന്നു​.

 ബുധനാഴ്​ച രാവിലെയുണ്ടായ ആക്രമണത്തിൽ കമറുദ്ദീൻ ഉൾപ്പെടെ അഞ്ച്​പേരാണ്​ കൊല്ലപ്പെട്ടത്​. അബൂദാബിയില്‍ നിന്ന് ഒരാഴ്ച മുമ്പ് സഖ്യ സേനയോടൊപ്പം കപ്പലില്‍ യമന്‍ -യു.എ.ഇ.കടല്‍ അതിര്‍ത്തിയില്‍ എത്തി. സൗദി സഖ്യ സേനയിലെ അംഗങ്ങളായ യു.എ. ഇ. നാവികരെ ലക്ഷ്യ​ംവെച്ചാണ്​ ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയത്​. യു.എ.ഇ നാവിക സേനയിലെ  ഉദ്യോഗസ്ഥരായ  ഖലീഫ സൈഫ്​ സായിദ്​ അൽ ഖത്​രി, അലി മുഹമ്മദ്​ റാഷിദ്​ അൽ ഹസനി, ഖാമിസ്​ അബൂള്ള ഖാമിസ്​ അൽ സയൂദി, ഒബൈദ്​ ഹംദാൻ സായിദ്​ അൽ അബ്​ദൗലി എന്നിവരാണ്​ മരിച്ച മറ്റുള്ളവർ.

വിവരം യു.എ.ഇയുടെ വാം ന്യൂസ് ബുധനാഴ്ച്ച തന്നെ പുറത്ത് വിട്ടിരുന്നുവെങ്കിലും കമറുദ്ദീ​​​െൻറ  മരണം സംബന്ധിച്ച് വ്യാഴാഴ്​ച്ച ഉച്ചകഴിഞ്ഞാണ് വീട്ടുകാർക്ക് സ്​ഥിരീകരണം ലഭിച്ചത്. മൂന്നു മാസം മുമ്പാണ് നാട്ടിൽ വന്നത്​. കഴിഞ്ഞ ദിവസം സഹോദരൻ ഷംസുദ്ദീനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഭാര്യ: ജുമൈല (സീനത്ത്).  മക്കള്‍: സുമയ്യ, അമീന.  മരുമകന്‍: ഷംസീര്‍ (അബൂദബി). മറ്റ്​ സഹോദരങ്ങൾ മൊയ്തുട്ടി, അബ്​ദുൽ ജലീൽ, നസീർ (മൂവരും അബൂദബി), ഫാത്തിമ, മൈമൂന.


 

COMMENTS