Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വപ്നയെ...

സ്വപ്നയെ 'അമ്പിളിക്കല'യിലെത്തിച്ചു; 27ാമത്തെയാൾ

text_fields
bookmark_border
തൃശൂർ: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്ത സ്വപ്ന സുരേഷിനെ തൃശൂരിൽ നഗരത്തിൽ തന്നെയുള്ള കോവിഡ് കെയർ സൻെററായ 'അമ്പിളിക്കല' ഹോസ്​റ്റലിലെത്തിച്ചു. വൈകീട്ട് 7.10ഓടെയാണ് ഇവിടെയെത്തിച്ചത്. കോവിഡ് പരിശോധന ഫലം വരുംവരെ പാർപ്പിക്കാനുള്ള സൗകര്യം കൊച്ചിയിൽ ഇല്ലാത്തതിനാലാണ് ഇവരെ തൃശൂരിലെത്തിച്ചത്. എൻ.ഐ.എയുടെ വാഹനത്തിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ അകമ്പയോടെയാണ് സ്വപ്നയെ ഇവിടെയെത്തിച്ചത്. കറുത്ത ഷാളുപയോഗിച്ച് തലയും മുഖവും മറച്ച നിലയിലായിരുന്നു. കനത്ത പൊലീസ് സേനയെ ഹോസ്​റ്റൽ പരിസരത്ത് വിന്യസിപ്പിച്ചിരുന്നു. മിഷൻ ക്വാർട്ടേഴ്സ് റോഡിലെ ഫാത്തിമ നഗറിലാണ് 60 മുറികളുള്ള അമ്പിളിക്കല ഹോസ്​റ്റൽ. കോവിഡ് സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള ക്വാറൻറീൻ കേന്ദ്രമായിരുന്നു. അടുത്താണ് റിമാൻഡിലാവുന്നവരെ കോവിഡ് ഫലം വരുംവരെ പാർപ്പിക്കാനുള്ള കെയർ സൻെററാക്കി മാറ്റിയത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് റിമാൻഡിലായ 23 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഇവിടെ കഴിയുന്നുണ്ട്. ഇവരിലെ 27ാമത്തെയാളാണ് സ്വപ്ന. ഇവർക്ക് രക്തസമ്മർദത്തിനുള്ള ഗുളിക കൈമാറി. ഇവിടെ സുരക്ഷ ശക്തമാക്കി. മിഷൻ ക്വാർട്ടേഴ്സ് മുതൽ ജൂബിലി വരെ ഫാത്തിമ നഗറിലൂടെയുള്ള വാഹനയാത്ര പൊലീസ് നിരോധിച്ചു. കോവിഡ് പരിശോധന ഫലം പോസിറ്റിവായാൽ സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റിവായാൽ കോടതിയിൽ ഹാജരാക്കും. പരിശോധന ഫലം തിങ്കളാഴ്ച തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എൻ.ഐ.എ സംഘം പറഞ്ഞു.
Show Full Article
TAGS:
Next Story