Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.എസ്.പി.എ ധർണ

കെ.എസ്.എസ്.പി.എ ധർണ

text_fields
bookmark_border
കൊടുങ്ങല്ലൂർ: സർവിസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്​റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ ധർണ നടത്തി. പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാപദ്ധതി ഉടൻ നടപ്പാക്കുക, കുടിശ്ശികയായ നാല്​ ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്​കരണ നടപടികൾ വേഗത്തിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണ ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കയ്​പമംഗലം നിയോജകമണ്ഡലം സെക്രട്ടറി വി.സി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പ്രഫ. സി.ജി. ചെന്താമരാക്ഷൻ, പ്രഫ. പി.കെ. നൂറുദ്ദീൻ, പ്രഫ. കെ.എ. സിറാജ്, വി. ഫെലിക്സ്, കെ.കെ. കോമളൻ, ഇ.കെ. സോമൻ, കെ.എം. ജോസ്, കെ.ജി. മുരളീധരൻ, പി.കെ. മോഹനൻ, എം.എസ്. പ്രേമാനന്ദൻ, കെ.എ. ഹൈദ്രോസ് തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങല്ലൂർ, കയ്​പമംഗലം നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ധർണ സംഘടിപ്പിച്ചത്. ഫോട്ടോ tk kodungallur dharna കെ.എസ്.എസ്.പി.എ സംഘടിപ്പ ധർണ ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story