ആമ്പല്ലൂര്‍: കുറുമാലിപ്പുഴയിലെ പാഴായി മഞ്ഞാകുഴി റെഗുലേറ്ററിൻെറ തകരാറിലായിരുന്ന ഷട്ടറുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. പഴയ ഷട്ടറുകള്‍ മാറ്റിയതോടെ കാലങ്ങളായുള്ള ചോര്‍ച്ചക്ക് പരിഹാരമായി. ജലസേചനവകുപ്പിൻെറ മെക്കാനിക്കല്‍ വിഭാഗത്തിൻെറ നേതൃത്വത്തില്‍ പഴയ 14 ഷട്ടറുകളാണ് മാറ്റിയത്. ആകെയുള്ള 16 ഷട്ടറുകളില്‍ ഒരെണ്ണം സ്റ്റീലുകൊണ്ടുള്ളതും ബാക്കി ഇരുമ്പുചട്ടക്കൂടില്‍ നിര്‍മിച്ച മരത്തിൻെറ ഷട്ടറുകളുമാണ്. ഇതില്‍ ഒരെണ്ണം നേരത്തേ മാറ്റിയിരുന്നു. കാഞ്ഞിരപ്പുഴ മൈന എൻജിനീയറിങ് കോണ്ട്രാക്ടേഴ്സിനായിരുന്നു നവീകരണച്ചുമതല. നേരത്തേ എടുത്ത ഒരു ഷട്ടറിൻെറ അളവിലാണ് ബാക്കി ഷട്ടറുകള്‍ നിര്‍മിച്ചത്. രണ്ട് ദിവസങ്ങളിലായി സ്ഥലത്തെത്തിച്ച ഷട്ടറുകള്‍ ക്രെയിനിൻെറ സഹായത്തോടെയാണ് ബുധനാഴ്ച സ്ഥാപിച്ചത്. ഏകദേശം രണ്ടര കോടിയാണ് ചെലവ്. നിലവില്‍ ഇരുമ്പുചങ്ങല ഉപയോഗിച്ചാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. ഇത് പൂര്‍ണമായും യന്ത്രവത്കൃതമാക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. ഏപ്രിലോടെ ഈ ജോലികള്‍ പൂര്‍ത്തിയാകുമെന്ന് ജലസേചനവകുപ്പ് മെക്കാനിക്കല്‍ വിഭാഗം അസി. എൻജിനീയര്‍ മുഹമ്മദ് ഹാരിസ് അറിയിച്ചു. വൈദ്യുതിത്തൂണുകൾ അപകടക്കെണിയാകുന്നു ആമ്പല്ലൂര്‍: ആമ്പല്ലൂര്‍, പാലപ്പിള്ളി റോഡിലെ വൈദ്യുതിത്തൂണുകൾ അപകടക്കെണിയാകുന്നു. കാളക്കല്ല് മുതല്‍ പാലപ്പിള്ളിവരെ 10 കിലോമീറ്ററോളം വരുന്ന റോഡിൻെറ പലഭാഗങ്ങളിലായി നിരവധി തൂണുകളാണ് റോഡിനോട് ചേര്ന്നുനില്ക്കുന്നത്. തിരക്കേറെയുള്ള സ്ഥലങ്ങളിലും വീതികുറഞ്ഞ ഭാഗങ്ങളിലുമാണ് ഇത്തരത്തില്‍ തൂണുകള്‍ ഉള്ളത് എന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തൂണുകള്‍ റോഡിലേക്ക് ഇറങ്ങിനില്ക്കുന്നതിനാല് രണ്ട് ബസുകള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. മെക്കാഡം ടാറിങ് നടത്തിയ ഭാഗങ്ങളിലും റോഡിലേക്ക് നില്ക്കുന്ന തൂണുകള്‍ മാറ്റിസ്ഥാപിച്ചിട്ടില്ല. ഇതിനാല്‍ കാല്‍നടക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടൻെറ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പരാതി നല്കി. ഉത്സവബലി ഭക്തിസാന്ദ്രം ആമ്പല്ലൂര്‍: പുതുക്കാട് പാലാഴി അമ്പലക്കടവ് ശ്രീധര്‍മശാസ്ത ക്ഷേത്രത്തിലെ മകരജ്യോതി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സവബലി ഭക്തിസാന്ദ്രമായി. രാവിലെ വിശേഷാല്‍ പാണി, മാതൃക്കല്‍ ദര്‍ശനം, ശ്രീഭൂതബലി എന്നിവയും വൈകീട്ട് ദീപാരാധന, കേളി, ശ്രീഭൂതബലി, വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം എന്നിവയുമുണ്ടായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 2021-01-14T05:31:49+05:30മഞ്ഞാകുഴി റെഗുലേറ്ററിന് പുതിയ ഷട്ടർ; ചോര്‍ച്ചക്ക് പരിഹാരം
text_fieldsNext Story