കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായ വലിയ തമ്പുരാന് കാഴ്ചക്കുല സമർപ്പണവും ആനച്ചമയ പ്രദർശനവും ആചാരപൂർവം നടന്നു. ചൊവ്വാഴ്ച രാവിലെ ദേവസ്വം ഉദ്യോഗസ്ഥരായ അസി. കമീഷണർ സുനിൽ കർത്ത, മാനേജർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ കാഴ്ചക്കുല സമർപ്പണം. പുതിയ കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാനായി സ്ഥാനാരോഹണം നടത്തിയ കുഞ്ഞുണ്ണി രാജ മുമ്പാകെ നഗരത്തിലെ കോവിലകത്തെത്തിയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും കാഴ്ചക്കുലയും പുടവയും സമർപ്പിച്ചത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആനച്ചമയ പ്രദർശനം. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ഭക്ത സാന്നിധ്യം കുറവായിരുന്നു. താലപ്പൊലി മഹോത്സവത്തിന് ബുധനാഴ്ച വൈകീട്ട് മകര സംക്രാന്തി സായംസന്ധ്യയിൽ 1001 കതിന വെടികൾ മുഴങ്ങുന്നതോടെ തുടക്കമാകും. ഇതിനിടെ ആചാരപൂർവമുള്ള സംഘ കളി ക്ഷേത്രസന്നിധിയിൽ അരങ്ങേറി. TK.KDR..THALAPPOLI..KAYCHAKULASAMARPANAM TK..KDR..THALAPPOLI. AANACHAMAYAM ഫോട്ടോ: കൊടുങ്ങല്ലുർ കോവിലകം വലിയ തമ്പുരാന് കാഴ്ചക്കുല സമർപ്പിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥർ 2 കൊടുങ്ങലൂർ താലപൊലിയുടെ ആനച്ചമയ പ്രദർശനം
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:01 AM GMT Updated On
date_range 2021-01-13T05:31:35+05:30താലപ്പൊലി: കാഴ്ചക്കുല സമർപ്പണവും ആനച്ചമയ പ്രദർശനവും നടന്നു
text_fieldsNext Story