ചെന്ത്രാപ്പിന്നി: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയിൽ എടത്തിരുത്തിയിൽ വ്യാപക കൃഷിനാശം. പൈനൂർ, പല്ല, മാണിയംതാഴം എന്നീ പാടശേഖരങ്ങളിൽ വെള്ളം കയറി ഏക്കർകണക്കിന് നെൽകൃഷി നശിച്ചു. 10 വർഷത്തോളമായി തരിശിട്ടിരുന്ന പൈനൂർ പാടത്ത് ഇക്കുറി പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 15 ഏക്കറോളം സ്ഥലത്താണ് നെൽകൃഷിയിറക്കിയത്. നെൽകൃഷി പാകമായി ജനുവരി 10ന് വിളവെടുക്കാനിരിക്കെയാണ് കാലംതെറ്റി പെയ്ത മഴയിൽ നെൽകൃഷി മുങ്ങിയത്. പല്ലയിലും മാണിയംതാഴം പാടത്തും വെള്ളം നിറഞ്ഞുനിൽക്കുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നുള്ള വെള്ളം പൈനൂർ പാടത്ത് ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്. വേനൽക്കാലത്ത് പുഴയിൽനിന്ന് പുളിവെള്ളം കയറാതിരിക്കാൻ ചിറകെട്ടിയതുമൂലം വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായി. പാടത്തിൽ വെള്ളം നിറഞ്ഞതോടെ പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. വെള്ളം ഒഴുക്കിക്കളയാൻ അധികൃതർ സത്വരനടപടി സ്വീകരിക്കണമെന്നാണ് പാടശേഖരസമിതിയുടെയും നാട്ടുകാരുടെയും ആവശ്യം. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ചന്ദ്രബാബുവിൻെറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് സാധ്യതകൾ തേടിയിട്ടുണ്ട്. Kpm photo krishi naasham മാണിയംതാഴം പാടത്ത് വെള്ളത്തിൽ മുങ്ങിയ നെൽകൃഷി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:01 AM GMT Updated On
date_range 2021-01-13T05:31:13+05:30മഴ: എടത്തിരുത്തിയിൽ കൃഷിനാശം
text_fieldsNext Story