Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലമ്പല പ്രവേശനം:...

നാലമ്പല പ്രവേശനം: ഗുരുവായൂരിൽ ആദ്യ ദിനത്തിൽ രണ്ടായിരത്തോളം പേർ

text_fields
bookmark_border
tcg gvr temple darsan Nalambalam ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിലേക്ക് ഭക്തർ പ്രവേശിക്കുന്നു ഗുരുവായൂർ: നാലമ്പലത്തിൽ പ്രവേശിച്ചുള്ള ദർശനത്തിന് അനുമതി നൽകിയ ആദ്യ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് രണ്ടായിരത്തോളം പേർ. വെര്‍ച്വല്‍ ക്യു വഴി ദര്‍ശനം നടത്തിയത് 1700 പേരാണ്. നെയ് വിളക്ക് ശീട്ടാക്കിയവർ, തദ്ദേശവാസികൾ, ദേവസ്വം ജീവനക്കാർ എന്നിവരടക്കം മുന്നൂറോളം പേരും ദർശനം നടത്തി. ചൊവ്വാഴ്ച മുതൽ വെര്‍ച്വല്‍ ക്യു വഴി 4000 പേര്‍ക്ക് ദർശനം അനുവദിക്കാനാണ് തീരുമാനിച്ചിരുന്നത്. ബുധനാഴ്ചയിലേക്ക് 1750 പേരാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരിക്കുന്നത്. കിഴക്കേ ഗോപുരവാതില്‍ കടന്ന് അയ്യപ്പക്ഷേത്രത്തിന്​ മുന്നിലൂടെ വാതില്‍മാടം വരിയിലൂടെയാണ്​ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാൻ വൃത്തം വരച്ചിരുന്നു. പുഷ്പാഞ്ജലി പ്രസാദം വാങ്ങാൻ കൗണ്ടറിന്​ മുന്നില്‍ കയർകെട്ടി. സോപാനത്തിന്​ മുന്നില്‍ തൊഴാന്‍ അനുവദിച്ചില്ല. നമസ്‌കാര മണ്ഡപത്തില്‍നിന്ന് വരി ഇടത്തോട്ട്​ തിരിച്ചുവിട്ടു. ഗണപതിയെ തൊഴുത്, പ്രസാദം വാങ്ങി, വടക്കേ വാതിലിലൂടെ പുറത്തുകടന്നശേഷം ചുറ്റമ്പലം വലംവെച്ച് ഭഗവതി ക്ഷേത്രക്കവാടം വഴിയാണ്​ ഭക്തര്‍ പുറത്തുകടന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story