Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൻ ഔഷധിക്ക്​ ബദലാകാൻ...

ജൻ ഔഷധിക്ക്​ ബദലാകാൻ മരുന്നു​ നിർമാണവുമായി ഔഷധ വ്യാപാര സംഘടന

text_fields
bookmark_border
* നവംബർ ഒന്നുമുതൽ 'കൈനോ ഫാം' ബ്രാൻഡിൽ 10 മരുന്നുകൾ വിപണിയിൽ -പി.പി. പ്രശാന്ത്​ തൃശൂർ: ജൻ ഔഷധിക്ക്​ ബദലായി ഔഷധ വ്യാപാര വിതരണ സംഘടനയായ ഓൾ കേരള കെമിസ്​റ്റ്​സ്​ ആൻഡ്​​ ഡ്രഗിസ്​റ്റ്​സ്​ അസോസിയേഷൻ (എ.കെ.സി.ഡി.എ) മരുന്നു​ നിർമാണ വിതരണ മേഖലയിലേക്ക്​. നവംബർ ഒന്നു മുതൽ 'കൈനോ ഫാം' എന്ന ബ്രാൻഡിൽ 10 മരുന്നുകൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്​ സംഘടന. ജൻ ഔഷധിയുടെ മരുന്നുകളുടെ വരവോടെ ഇടിഞ്ഞ വ്യാപാരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തി​ൻെറ ഭാഗമായാണിത്​. കേരളത്തിൽ പ്രതിവർഷം 12,000 കോടിയുടെ മരുന്നുവ്യാപാരം നടക്കുന്നുണ്ട്​്​. ഉൽപാദനമാക​ട്ടെ 100 കോടിയുടെയും.​ ബാക്കി ഉത്തരേന്ത്യയിൽ നിന്നാണ്​ എത്തുന്നത്​. ഈ സാഹചര്യത്തിൽ, സംസ്​ഥാനത്തെ മരുന്നി​ൻെറ കാര്യത്തിൽ സ്വയം പര്യാപ്​തമാക്കുകയാണ്​ എ.കെ.സി.ഡി.എ ലക്ഷ്യമിടുന്നത്​. കമ്പനിയുമായി ബന്ധപ്പെട്ട ഉൽപാദന-വിതരണ അംഗീകാരപ​ത്രങ്ങളുടെ നടപടി പൂർത്തിയായെന്ന്​ അസോസിയേഷൻ സംസ്​ഥാന​ സെക്രട്ടറിയും കൈനോഫാം ഡയറക്​ടറുമായ രാജേഷ്​ ആറ്റമ്പിള്ളി അറിയിച്ചു. പാരസെറ്റമോൾ 650, 'കൈനോപാർ 650' എന്ന ബ്രാൻഡിലായിരിക്കും വിൽപന. വയറുവേദനക്കുള്ള ഒമപ്രസോൾ 'കൈനേസ്​' എന്ന പേരിലും ഹാൻഡ്​ സാനിറ്റൈസർ 'സാനിടാസ്' എന്ന പേരിലുമാണ്​ ഇറക്കുന്നത്​. ഡെറ്റോളിന്​ പകരമുള്ള ​'കൈനോ ഡെറ്റ്​' നിർമാണത്തിന്​ ലൈസൻസ്​ ഉടൻ ലഭ്യമാകും. എല്ലാ മെഡിക്കൽ ഷോപ്പുകളിലും കൈനോ ഫാം കൗണ്ടറുകളുണ്ടാകും. കുറഞ്ഞ വിലയും കൂടിയ ഗുണനിലവാരവുമാണ്​ ഇവരുടെ വാഗ്​ദാനം. എ​.കെ.സി.ഡി.എ പ്രസിഡൻറ്​ എ.എൻ. മോഹനാണ് ​കൈനോ ഫാം കമ്പനി ചെയർമാനും എം.ഡിയും. മുൻ സംസ്​ഥാന ഡ്രഗ്​സ്​ കൺട്രോളർ രവി എസ്​. മേനോനും ഡയറക്​ടറാണ്​. എ.കെ.സി.ഡി.എയുടെ കീഴിലെ എറണാകുളത്തെ കെമിസ്​റ്റ്​സ്​ കോളജ്​ ഓഫ്​ ഫാർമസ്യൂട്ടിക്കൽ സയൻസ് ​ആൻഡ്​ റിസർച്ചി​ൻെറ അഞ്ചേക്കറിൽ രണ്ട്​ ഏക്കർ ഏറ്റെടുത്ത്​ ഫാക്​ടറിക്കായി നടപടി തുടങ്ങിയിട്ടുണ്ട്​. ചാലക്കുടിയിലായിരിക്കും കോർപറേറ്റ്​ ഓഫിസ്​. ആദ്യഘട്ടത്തിൽ 10 മരുന്നുകൾ ഐ.എസ്​.ഒ ഗുണനിലവാരം ഉറപ്പുവരുത്തി പുറത്തുനിന്ന്​ ഉൽപാദിപ്പിച്ച്​ എത്തിക്കും. 2023ഒാടെ എറണാകുളത്തെ നിർമാണ ഫാക്​ടറി പൂർണ സജ്ജമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story