Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാലയിൽ...

കാർഷിക സർവകലാശാലയിൽ നിയമന നിരോധന നീക്കം ​ ​

text_fields
bookmark_border
തൃശൂർ: സർക്കാറിനെ വെട്ടിലാക്കി കേരള കാർഷിക സർവകലാശാലയിൽ വിവിധ തസ്​തികകളിൽ നിയമന നിരോധന നീക്കം. കമ്പ്യൂട്ടർ അസിസ്​റ്റൻറ്​ തസ്​തികയിലെ അമ്പതോളം ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട് ചെയ്യാനുള്ള ഫയലിൽ ഈ തസ്​തികകൾ ആവശ്യമുണ്ടോയെന്ന് ചോദിച്ച്​ വിവിധ സ്​റ്റേഷൻ മേധാവികൾക്ക് കത്ത് നൽകാനാണ് വൈസ് ചാൻസലർ കുറിച്ചിരിക്കുന്നത്​. നിയമനം സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നെന്ന് സർക്കാർ പറയുേമ്പാഴാണ്​ വൈസ് ചാൻസലർ സർക്കാർ നയത്തിനെതിരെ തിരിയുന്നത്. സർവകലാശാലയിൽ ഈയിടെ ഭരണപരിഷ്​കാര വകുപ്പ് വർക്ക് പഠനം നടത്തി പ്രസ്​തുത തസ്​തികകൾ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിനെ മറികടക്കാനാണ് വി.സിയുടെ കീഴിൽ ജോലി ചെയ്യുന്ന സ്​റ്റേഷൻ മേധാവികളുടെ തസ്​തിക ആവശ്യമില്ലെന്ന റിപ്പോർട്ട് വാങ്ങാൻ കത്തയച്ചത്. കമ്പ്യൂട്ടർ അസിസ്​റ്റൻറ്​ തസ്​തികയിലേക്കുള്ള റാങ്ക് പട്ടിക പി.എസ്​.സി തയാറാക്കി വരികയാണ്. എൽ.ഡി.വി ഡ്രൈവർ, ട്രാക്​ടർ ഡ്രൈവർ, ലാബ് അസിസ്​റ്റൻറ്​, ക്ലാസ് ഫോർ തുടങ്ങിയ തസ്​തികകളിൽ അർഹരായവർക്ക് നിയമനം നിഷേധിച്ച് താൽക്കാലികക്കാരെ കുത്തിനിറക്കുന്ന രീതി തുടരുകയാണ്​. സർവകലാശാല നടപടിയിൽ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വി.സി തീരുമാനം തിരുത്തണമെന്ന്​ ജനറൽ സെക്രട്ടറി സി.വി. ഡെന്നി ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story