Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ന്​ ലോക ഗജദിനം:...

ഇന്ന്​ ലോക ഗജദിനം: കോവിഡ്​ കാലത്ത്​ 'ആന ജീവിതം' എങ്ങനെ?

text_fields
bookmark_border
തൃശൂർ: 'കോവിഡ്​ കാലത്ത്​ നാട്ടാനകൾ എന്ത്​ ചെയ്യുകയായിരുന്നു?' ലോക ഗജ ദിനത്തോടനുബന്ധിച്ച്​ ചെന്നൈയിലെ ​െവെൽസ്​ കൽപിത സർവകലാശാല നടത്തിയ ഓൺലൈൻ സെമിനാറിലെ ചിന്താവിഷയം ഇതായിരുന്നു. കേരളത്തിൽനിന്നുള്ള ആന ഗവേഷകൻ മാർഷൽ സി. രാധാകൃഷ്​ണൻ, വെറ്ററിനറി ഡോക്​ടർമാരായ ജേക്കബ് വി. ചീരൻ, ടി.എസ്. രാജീവ് തുടങ്ങി രാജ്യത്തി​ൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്​ധർ പ​ങ്കെടുത്ത സെമിനാർ വിവിധ നിർദേശങ്ങളും മുന്നോട്ടുവെച്ചു. കോവിഡ്​കാലത്ത്​ കേരളത്തിലും രാജസ്ഥാനിലുമാണ്​ നാട്ടാനകൾക്കായി പ്രത്യേക സർക്കാർ സഹായം ഉണ്ടായതെന്ന്​ വിദഗ്​ധർ വിലയിരുത്തി. കേരള സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ വളർത്തുമൃഗങ്ങൾക്കും ഓമന മൃഗങ്ങൾക്കും അനുവദിച്ച അഞ്ച്​ കോടി രൂപയിൽ നാട്ടാനകളെ പ്രത്യേകം ഉൾപ്പെടുത്തി റേഷൻ അനുവദിച്ചു. ആദ്യഘട്ടത്തിൽ ഇരുനൂറ്റിഇരുപതോളം നാട്ടാനകൾക്കാണ് പാക്കേജ് അനുവദിച്ചത്. ഓരോ ആനക്കും 16,000 രൂപ എന്ന തോതിൽ (പ്രതിദിനം 400 രൂപ വീതം) 40 ദിവസത്തേക്കാണ്​ റേഷൻ അനുവദിച്ചത്​. അരി, റാഗി, ചെറുപയർ, മുതിര, ശർക്കര, മറ്റു ധാന്യങ്ങൾ, ഉപ്പ്, മഞ്ഞൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ആനക്കാരിലും ശ്രദ്ധയെത്തി. പാപ്പാന്മാർക്ക് ബോധവത്കരണവും വനംവകുപ്പും ഉടമസ്ഥ സംഘടനകളും ചേർന്ന് സാനിറ്റൈസർ, മാസ്​ക്​ വിതരണവും നടത്തി. ആറ്​ മാസത്തെ ഉത്സവ സീസൺ നഷ്​ടപ്പെട്ടത്​ ആന ഉടമകളെയും ദേവസ്വങ്ങളെയും പ്രതിസന്ധിയിലാക്കി. ആന പരിപാലനത്തിനുള്ള ചെലവിന്​ പലരും പാടുപെട്ടു. കെട്ടുതറിയിൽതന്നെ നിൽക്കേണ്ടി വന്നതി​ൻെറ പ്രശ്​നമാണ്​ ആനകൾ നേരിട്ടത്​. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വനം വകുപ്പി​ൻെറ അനുമതിയോടെയാണ്​ ആനകളെ നിശ്ചിത ദൂരം ദിനേന നടത്തിച്ചത്​. ഇപ്പോഴും അത്​ തുടരുന്നു. തുടരുന്ന കോവിഡ്​ കാലത്ത്​ 'ആനക്കാര്യം' എങ്ങനെ വേണമെന്ന നിർദേശങ്ങൾ സെമിനാറിൽ പ​​ങ്കെടുത്തവർ മുന്നോട്ടുവെച്ചു. നാട്ടാന സംരക്ഷണം, പരിചരണം എന്നിവക്ക്​ പ്രത്യേക പാക്കേജ്​ വേണം. കേന്ദ്ര-സംസ്ഥാന വനം-വന്യജീവി വകുപ്പുകൾ, /​​േപ്രാജക്റ്റ് എലഫൻറ്​ എന്നിവയുടെ സഹകരണത്തോടെ ആനകൾക്ക്​ പ്രത്യേക റേഷൻ പദ്ധതിയും അവശ്യ ചികിത്സ പദ്ധതിയും തയാറാക്കണം. പാപ്പാന്മാർക്ക്​ വേതനം, അടിയന്തര ചികിത്സ, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുക, നാട്ടാനകളെ പരിചരിക്കുന്ന ദേവസ്വങ്ങൾക്കും ഉടമകൾക്കും സാമ്പത്തിക പിന്തുണ, ജില്ല തലത്തിൽ ആനകളുടെ ആരോഗ്യവും ക്ഷേമവും ആവശ്യങ്ങളും വിലയിരുത്താനും നിരീക്ഷിക്കാനും പ്രത്യേകം കരുതൽ എന്നീ നിർദേശങ്ങളാണ്​ മുന്നോട്ടുവെച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story