Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലമ്പാമ്പി​െൻറ...

മലമ്പാമ്പി​െൻറ ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മലമ്പാമ്പി​ൻെറ ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ ആമ്പല്ലൂര്‍: മണ്ണംപേട്ടയില്‍ മലമ്പാമ്പി​ൻെറ ഇറച്ചിയുമായി രണ്ടുപേരെ വനപാലകര്‍ പിടികൂടി. മണ്ണംപേട്ട പൂക്കോട് സ്വദേശികളായ ഷൈജു, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് പത്ത് കിലോയിലേറെ തൂക്കമുള്ള പാമ്പി​ൻെറ ഇറച്ചി പിടികൂടി. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞദിവസമാണ് പ്രതികൾ ആമ്പല്ലൂരില്‍നിന്ന് മലമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ കൊന്ന് ഇറച്ചിയാക്കിയ ശേഷം കറിവെക്കുന്നതിനായി പ്രതികളിലൊരാളുടെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പാലപ്പിള്ളി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസര്‍ പ്രേം ഷമീറി​ൻെറ നേതൃത്വത്തില്‍ ഡെപ്യൂട്ടി ആർ.എഫ്.ഒ എം.വി. ശ്രീകാന്ത്, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ എം.ആര്‍. മോഹനന്‍, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍മാരായ കെ.വി. അശോകന്‍, ഇ.വി. ദീപക്, ബിജു ജോര്‍ജ്, എസ്.വി. ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story