Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതദ്ദേശസ്​ഥാപനങ്ങളിലെ...

തദ്ദേശസ്​ഥാപനങ്ങളിലെ ടെക്​നിക്കൽ അസിസ്​റ്റൻറുമാരുടെ​ വേതനം കുത്തനെ കൂട്ടി

text_fields
bookmark_border
പി.പി. പ്രശാന്ത്​ പ്രതിവർഷം 9.63 കോടിയുടെ അധിക ബാധ്യത തൃശൂർ: തദ്ദേശസ്​ഥാപനങ്ങളിൽ കരാർ വ്യവസ്​ഥയിൽ ജോലി ചെയ്യുന്ന ടെക്​നിക്കൽ അസിസ്​റ്റൻറുമാരുടെ വേതനം​ 8500 രൂപ വർധിപ്പിച്ച്​ ഉത്തരവായി. സംസ്​ഥാനത്തെ ടെക്​നിക്കൽ അസിസ്​റ്റൻറുമാർക്കായി പ്രതിമാസം 82 ലക്ഷത്തോളം രൂപയാണ്​​ കോവിഡ്​ കാലത്ത്​ അധിക ബാധ്യത. പ്രതിവർഷം ഒരു ഗ്രാമപഞ്ചായത്തിന്​ ഈ ഇനത്തിൽ ഒരു ലക്ഷത്തിലേറെ രൂപ അധിക ചെലവുവരും. സംസ്​ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തിലെയും ഈ ഇനത്തിലെ അധികചെലവ്​ 9.63 കോടി രൂപയാണ്​. കേരള ഗ്രാമപഞ്ചായത്ത്​ ടെക്​നിക്കൽ അസിസ്​റ്റൻറ്​ ഓർഗനൈസേഷൻ സംസ്​ഥാന കമ്മിറ്റി (സി.ഐ.ടി.യു) നൽകിയ നിവേദനത്തി​ൻെറ അടിസ്​ഥാനത്തിലാണ്​ വേതന വർധനവെന്ന്​​ ജൂലൈ മൂന്നിന്​ തദ്ദേശവകുപ്പ്​ പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു. നിലവിൽ 21,850 രൂപയാണ്​ പ്രതിമാസ വേതനം. ഇത്​ ഈ മാസം മുതൽ 30,385 ആക്കി ഉയർത്താനാണ്​ ഉത്തരവ്​. തദ്ദേശസ്​ഥാപനങ്ങളിലെ ഇ-ഗവേണൻസ്​ പ്രവർത്തനങ്ങൾക്ക്​ സാ​ങ്കേതിക സഹായം നൽകാനാണ്​ തദ്ദേശസ്​ഥാപനങ്ങൾ ടെക്​നിക്കൽ അസിസ്​റ്റൻറുമാരെ നിയമിക്കുന്നത്​. ഇവർക്ക്​ തദ്ദേശസ്​ഥാപനങ്ങൾ തനതുവരുമാനത്തിൽനിന്നാണ്​ ശമ്പളം നൽകുന്നത്​. രാ​ഷ്​ട്രീയ സ്വാധീനത്തി​ൻെറ ഭാഗമായി തിരുകിക്കയറ്റുന്നവരാണ്​ ടെക്​നിക്കൽ തസ്​തികയിലേറെയും എന്ന ആരോപണം ​കാലങ്ങളായുണ്ട്​. പഞ്ചായത്ത്​​ ഡയറക്ടറുടെയും മറ്റും ശിപാർശയുടെ അടിസ്​ഥാനത്തിൽ ഇവർക്ക്​ ശമ്പളം കൂട്ടിനൽകുന്നുമുണ്ട്​. അതേസമയം, യോഗ്യതയുടെയും പഞ്ചായത്ത്​ ഡയറക്​ടർ, നഗരകാര്യ ഡയറക്​ടർ എന്നിവരു​െട ശിപാർശയുടെയും അടിസ്​ഥാനത്തിൽ വേതന വർധന​ വരുത്തുകയാണെങ്കിൽ ആ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന്​ തദ്ദേശ വകുപ്പ്​ ജോ. സെക്രട്ടറി മിനിമോൾ ഇറക്കിയ ഉത്തരവിൽ പ്രത്യേകം പറയുന്നു. അതേസമയം, വേതനവർധന​ സർക്കാർ വിഹിതത്തിൽ നിന്നല്ലാതെ തനത്​ ഫണ്ടിൽ നിന്നായതിനാൽ സർക്കാറിന്​ ബാധ്യത വരുത്തരുതെന്ന പരാമർശം തിരുകിക്കയറ്റിയതാണെന്നാണ്​ ആക്ഷേപം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story