Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാൺ​ൈലൻ പഠനം:...

ഒാൺ​ൈലൻ പഠനം: സ്​മാർട്ടായി അധ്യാപകർ

text_fields
bookmark_border
പി.എ.എം. ബഷീർ തൃശൂർ: കോവിഡ്​ കാലത്ത്​ പൊതുവിദ്യാലയങ്ങൾ ഒാൺലൈനിൽ തിളങ്ങു​േമ്പാൾ സ്​മാർട്ടായി അധ്യാപക സമൂഹം. ഇനി എന്ന്​ സ്​കൂൾ തുറക്കാനാവുമെന്ന്​ നെടുവീർപ്പിടു​േമ്പാഴും ഏൽപ്പിച്ച ദൗത്യം മികച്ചതാക്കാൻ അവർ മത്സരിക്കുകയാണ്​. വിക്​ടേഴ്​സ്​ ചാനലിലെ ഒാൺൈ​െലൻ ക്ലാസിന്​ പുറമെ കുട്ടികൾക്ക്​ ഹോംവർക്കുകൾക്ക്​ ചാർത്തികൊടുക്കാൻ ഒാൺലൈനിൽ വിഭവ സമാഹരണം നടത്തുകയാണ്​​ അധ്യാപകരുടെ പ്രധാന പണി. ഓൺലൈൻ അധ്യാപനത്തിനായി പല മുതിർന്ന അധ്യാപകരും സാധാരണ ഫോണിൽ നിന്നും സ്മാർട്ട് േഫാണി​േലക്ക്​ തലമുറമാറ്റം നടത്തി. സ്കൂളിലെ പുതുതലമുറ അധ്യാപകരാണ് അവരുടെ സാങ്കേതിക പരിമിതികൾ തീർത്തുകൊടുക്കുന്നത്. ഒപ്പം മക്കളുടെയും പേരക്കുട്ടികളുടെയും സഹായം തേടി സ്മാർട്ടാവുകയാണവർ. ഗൂഗിൾ ക്ലാസ്​റൂമിൽ സാ​േങ്കതിക പഠനം കൂടി നൽകിയാൽ അധ്യാപക സമൂഹത്തിന്​ കൂടുതൽ മികച്ച പഠനരീതികൾ ആവിഷ്​കരിക്കാനാവുമെന്നാണ്​ മലയാളം മിഷൻ സംസ്​ഥാന കോഓഡിനേറ്റർ (കർണാടക ചാപ്​റ്റർ) ബിലു സി. നാരായണ​​ൻെറ അഭിപ്രായം. പരീക്ഷക്ക് അപ്പുറം കുട്ടിയുടെ നിരന്തരമൂല്യനിർണയത്തിന് പ്രാധാന്യമുള്ള വിദ്യാഭ്യാസ രീതിയിൽ ഓൺലൈൻ ക്ലാസിൻെറ പരിമിതികൾ തുറന്നുപറയാൻ മുന്നിലുള്ളതും അധ്യാപകർ തന്നെയാണ്. മുഴുവൻ കുട്ടികളും ഒാൺ​ൈലൻ ക്ലാസിൽ പ​ങ്കെടുക്കുന്നില്ലെന്ന അഭിപ്രായവും അധ്യാപക സമൂഹത്തിനുണ്ട്​. എങ്കിലും അവരെ കർശനമായി നിരീക്ഷിച്ച്​ പുലിവാൽ പിടിക്കാനി​െല്ലന്നാണ്​ നിലപാട്​. അതിനിടെ രക്ഷിതാക്കളെ കൂടി ഒാൺലൈൻ സാക്ഷരരാക്കാൻ ഒാൺലൈൻ പി.ടി.എ യോഗങ്ങൾ സംസ്​ഥാനത്ത്​ പുരോഗമിക്കുകയാണ്​. തുടർപഠനത്തിനായുള്ള വിവിധ വിഷയങ്ങളിൽ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകൾ ഏറുന്നതിലും അമിത പ്രവർത്തനങ്ങൾ കുട്ടികൾക്ക്​ നൽകുന്നതിലും രക്ഷിതാക്കൾ പി.ടി.എ യോഗങ്ങളിൽ ആക്ഷേപം ഉയർത്തിയിട്ടുണ്ട്​.​
Show Full Article
TAGS:
Next Story