Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTചെട്ടിച്ചാലില്നിന്ന് മന്ദരപ്പിള്ളിയിലേക്ക് പുതിയ റോഡ്
text_fieldsbookmark_border
മറ്റത്തൂര്‍: പഞ്ചായത്തിലെ ചെട്ടിച്ചാലിനേയും മന്ദരപ്പിള്ളിയേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കുന്നു. വെള്ളിക്കുളം വലിയ തോടിൻെറ കരയിലൂടെ നിര്‍മിക്കുന്ന റോഡിൻെറ പണികള്‍ അവസാനഘട്ടത്തിലാണ്. വെള്ളിക്കുളം തോടിൻെറ കരയിലെ ബണ്ട് റോഡ് കരിങ്കല്‍ കെട്ട് നവീകരിച്ചാണ് പുതിയ റോഡിൻെറ നിര്‍മാണം. മൂന്നുമുറി -ചെട്ടിച്ചാല്‍ റോഡിനേയും അവിട്ടപ്പിള്ളി -മന്ദരപ്പിള്ളി റോഡിനേയും പരസ്പരം ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായാണ് പുതിയ പാത നിര്‍മിക്കുന്നത്. പണികള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നുമുറി, ചെട്ടിച്ചാല്‍, കൊരേച്ചാല്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് മന്ദരപ്പിള്ളി, അവിട്ടപ്പിള്ളി, വാസുപുരം എന്നിവിടങ്ങളിലേക്കെത്താനുള്ള എളുപ്പവഴിയായി ഇത് മാറും. പഞ്ചായത്ത് ഏഴു ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യ ഘട്ടമായി റോഡിനേയും തോടിനേയും വേര്‍തിരിക്കുന്ന ബണ്ട് കരിങ്കല്‍ കെട്ടി സംരക്ഷിച്ചത്. രണ്ടാംഘട്ടമായി അനുവദിച്ച പത്തര ലക്ഷം രൂപ ഉപയോഗിച്ച് ബാക്കി ഭാഗങ്ങളില്‍ കരിങ്കല്‍ കെട്ടുന്ന പണികളും പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികളും വൈകാതെ നടക്കും. chettichal mandarappillyy road 1 chettichal mandarappilly road 2 ചെട്ടിച്ചാലില്നിന്ന് മന്ദരപ്പിള്ളിയിലേക്കുള്ള പുതിയ റോഡ് നിര്‍മാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story