Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതലോര്‍ ബൈപ്പാസില്‍...

തലോര്‍ ബൈപ്പാസില്‍ ചത്ത പോത്തുകളെ ഉപേക്ഷിച്ച നിലയില്‍

text_fields
bookmark_border
ആമ്പല്ലൂര്‍: ദേശീയപാതയോരത്ത് കണ്ടെത്തി. ഞായറാഴ്ച രാവിലെ ജീര്‍ണിച്ച നിലയിലുള്ള മൂന്നുപോത്തുകളെയാണ്​ വഴിയോരത്ത് തള്ളിയത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് പോത്തുകളെ കൊണ്ടുപോകുന്നതിനിടെ ചത്തവയെ വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു. രണ്ടാഴ്ചമുമ്പ് കൊളത്തൂരിലും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തലോരിലും ആളൊഴിഞ്ഞ ദേശീയപാതയോരത്ത് ചത്ത പോത്തുകളെ തള്ളിയിരുന്നു. ടോള്‍ കരാര്‍ കമ്പനിയുടെ നിരീക്ഷണ വാഹനത്തിലുള്ളവരെത്തി പോത്തുകളെ പാതയോരത്ത് കുഴിച്ചുമൂടി. ചത്ത പോത്തുകളെ പാതയോരത്ത് തള്ളിയതിനെതിരെ കരാര്‍ കമ്പനി പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:
Next Story