Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് ജെട്ടി...

അഴീക്കോട് ജെട്ടി മാർക്കറ്റിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ്

text_fields
bookmark_border
അഴീക്കോട്: ജെട്ടിയിലെ മീൻചന്തയിൽ വർധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കാൻ ഇ.ടി. ടൈസൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എല്ലാ വഴികളും ബാരിക്കേഡ് വെച്ച് ചന്തയിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. പ്രവേശനകവാടത്തിൽ തിരിച്ചറിയൽ കാർഡ് കാണിച്ച് പേരും ഫോൺ നമ്പറും രേഖപ്പെടുത്തും. ചന്തയിൽ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സംവിധാനം കൊണ്ടുവരും. പുറത്തുനിന്നു കൊണ്ടുവരുന്ന മീനുകൾ വാഹനങ്ങൾ അകലെ നിർത്തി ഇറക്കി കൊണ്ടു വന്ന് പുലർച്ച നാലുമുതൽ എട്ടുവരെ കച്ചവടം നടത്താം. രാവിലെ എട്ട് മുതൽ അഴീക്കോട് നിന്ന് മീൻ പിടുത്തത്തിന് പോകുന്ന വള്ളങ്ങളിലെ മീനുകൾ കച്ചവടം ചെയ്യും. അകലം പാലിക്കുന്നതിന് പെയിൻറുകൊണ്ട് അടയാളപ്പെടുത്തുകയും പോലീസ് സംവിധാനം കർശനമാക്കുകയും ചെയ്യും. ബ്രേക്ക് ദ ചെയിൻ സംവിധാനങ്ങൾ കർശനമായി നടപ്പിലാക്കും. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ചന്ത നടത്തിപ്പുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി എറിയാട് പഞ്ചായത്ത് പ്രസിഡൻറും ചെയർമാനും തീരദേശ പൊലീസ് എസ്.എച്ച്.ഒ കൺവീനറുമായി ആറംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ, തീരദേശ പൊലീസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story