Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTചാലക്കുടിച്ചന്തയിൽ വെള്ളിച്ചെണ്ണ കടക്ക് തീപിടിച്ചു
text_fieldsbookmark_border
ചാലക്കുടിച്ചന്തയിൽ വെളിച്ചെണ്ണ കടക്ക് തീപിടിച്ചു ചാലക്കുടി: ചാലക്കുടി മാർക്കറ്റിലെ വെളിച്ചെണ്ണ കടക്ക് തീപിടിച്ചു. ഉടൻ അണച്ചതിനാൽ വൻ അപകടം ഒഴിവായി. മാർക്കറ്റ് റോഡിലെ അനുഗ്രഹ ഷോപ്പിങ് കോംപ്ലക്സിലെ ചിറമ്മേൽ സ്റ്റോഴ്സിലാണ് തീപിടിത്തം. ശനിയാഴ്ച പുലർച്ച 2.40ന് അടുത്താണ് സംഭവം. പുലർച്ച മാർക്കറ്റിൽ പണികൾക്ക് എത്തിയ ചുമട്ടുതൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടതാണ് ദുരന്തം ഒഴിവാകാനിടയായത്. ചാലക്കുടി എസ്.ഐ കെ.കെ. ബാബുവിൻെറ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനത്തിന് തുടക്കംകുറിച്ചു. നിമിഷങ്ങൾ കൊണ്ട് അസി. സ്റ്റേഷൻ ഓഫിസർ ബി. രാജേഷിൻെറ നേതൃത്വത്തിൽ ഫയർഫോഴ്സ് സന്നാഹങ്ങളുമായി പാഞ്ഞെത്തി. ഏതാനും കന്നാസുകളിലെ വെളിച്ചെണ്ണ കത്തിനശിച്ചിരുന്നു. മൊത്ത വ്യാപാര സ്ഥാപനമായ ഇവിടെ ആയിരക്കണക്കിന് കിലോ വെളിച്ചെണ്ണയാണ് ഉണ്ടായിരുന്നത്. ഫയർഫോഴ്സിന്റെ ഇടപെടൽ കൊണ്ട് അവ തീ പിടിക്കാതെ സംരക്ഷിക്കാനായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചിത്രം: tm chdy fire കടയിലെ തീപിടിത്തമുണ്ടായ ഭാഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story