Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എച്ച്.എസ്.ടി.യു...

കെ.എച്ച്.എസ്.ടി.യു പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ അധ്യയനത്തിൽനിന്ന് സംസ്കൃതം, അറബി, ഉർദു തുടങ്ങിയ ഭാഷകളെയും മാനവിക വിഷയങ്ങളെയും ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച്​ കേരള ഹയർ സെക്കൻഡറി ടീച്ചേഴ്​സ് യൂനിയൻ പ്രക്ഷോഭത്തിലേക്ക്​. ഇതി​ൻെറ ആദ്യപടിയായി ജൂലൈ 16ന് ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ സമരവും പ്രതീകാത്മക തെരുവ് ക്ലാസും സംഘടിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡൻറ്​ കെ.ടി. അബ്​ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണിമൊയ്തീൻ സ്വാഗതം പറഞ്ഞു. ഒ. ഷൗക്കത്തലി, വി.കെ. അബ്​ദുറഹിമാൻ, വിളക്കോട്ടൂർ മുഹമ്മദലി, നുഹ്മാൻ ഷിബിലി, ഷമീം അഹമ്മദ്, അജീബ്, എം.എ. സലാം, മുഹമ്മദ് ജാസിം, സാബു, മുഹമ്മദ് അഷ്റഫ്, ഷമീർ, ഫിറോസ് ഖാൻ, ജലീൽ പാണക്കാടൻ, സന്തോഷ് കുമാർ, ഷാജിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story