Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

text_fields
bookmark_border
മാള: സ്വർണക്കള്ളകടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ജില്ല ജനറൽ സെക്രട്ടറി ഹക്കിം ഇക്ബാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഔസേപ്പച്ചൻ ജോസ്, ഷിഖിൽ ചാക്കോ, ഹഫീസ് കാസിം, അഖിൽ പോൾ എന്നിവർ നേതൃത്വം നൽകി. മാള: മാള കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജോൺ കെന്നഡി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ വർഗീസ് വടക്കൻ, ജൂലി ബെന്നി, യൂത്ത് കോൺഗ്രസ് നേതാക്കളായ ഡേവിസ് ടൈറ്റസ്, ഷിഖിൽ ചാക്കോ, എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ ജിയോ കൊടിയൻ, അജി കാവനാട് എന്നിവർ നേതൃത്വം നൽകി. കുരുവിലശ്ശേരി: കോൺഗ്രസ് മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുവിലശ്ശേരി വാർഡ് കമ്മിറ്റികൾ വലിയപറമ്പ് സൻെററിൽ സമരം നടത്തി. ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ. വി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബിനോയ് അതിയാരത്ത് അധ്യക്ഷത വഹിച്ചു. ജോൺ കെന്നഡി, ജോസ് മാത്യു, ഫ്രാൻസിസ് മുട്ടൻതോട്ടി, ജിമ്മി ജേക്കബ്, ജൈസൺ മാളിയേക്കൽ, ബ്ലോക്ക് കോൺഗ്രസ് മെമ്പർമാരായ ആൻറണി മാളിയേക്കൽ, ഇ.ടി. സ്​റ്റീഫൻ, ലിനിഷ് തനികുന്നിൽ എന്നിവർ സംസാരിച്ചു. മാള: കോൺഗ്രസ് വാർഡുകളുടെ നേതൃത്വത്തിൽ മാള ടൗണിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.കെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് അഭിപ്രസാദ് എം.ആർ. അധ്യക്ഷത വഹിച്ചു. സി.ഡി. ബിനോയ്, ജെയ്സൺ എടാട്ടുകാരൻ, സാം അമ്പാട്ട്, ജോർജ് കുണ്ടുകുളങ്ങര, പോളി കണ്ണങ്ങാത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story